നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. സിറ്റിങ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കുന്നതിനെക്കുറിച്ചടക്കം ചര്‍ച്ചയുണ്ടാകും. കോണ്‍ഗ്രസ് പുറത്താക്കിയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് സ്ഥാനാര്‍ഥിത്വം നല്‍കില്ല.
തൃപ്പൂണിത്തുറ എംഎല്‍എ കെ. ബാബു മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രണ്ടു സിറ്റിങ് സീറ്റുകളില്‍ കൂടി ആശയക്കുഴപ്പമുണ്ട്. ഇക്കാര്യം അടക്കം ഹൈക്കമാൻഡിന് വിടാനാണ് സാധ്യത.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അഭിപ്രായം അറിയാൻ ജില്ലകളിലെ കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ജില്ല തിരിച്ച് നേതൃത്വം കൂടിക്കാഴ്ച നടത്തും. ഇന്നു മുതല്‍ വ്യാഴാഴ്ച വരെയാണ് യോഗങ്ങള്‍ നടക്കുക. അതിവേഗം സ്ഥാനാർഥി നിർണയം പൂർത്തിയാക്കുക എന്ന ലക്ഷ്യവുമായിട്ടാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്.

















