സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര സാമ്ബത്തിക ആരോപണവുമായി ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്ബറുമായ വി.പി ശരത് പ്രസാദ്.എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവർക്കെതിരെയാണ് സ്വകാര്യ സംഭാഷണത്തിലെ പരാമർശങ്ങള്‍. സിപിഎം നേതൃത്വത്തിലുള്ള സഹകരണ സംഘത്തില്‍ അഴിമതി എന്നും സംഭാഷണത്തിലുണ്ട്.
സിപിഎമ്മിന്റെ ജില്ലാ ലീഡർഷിപ്പിലുള്ള ആർക്കും സാമ്ബത്തിക പ്രശ്‌നം ഇല്ല. നേതാക്കളുടെ ഒരു ഘട്ടം കഴിഞ്ഞാല്‍ അവരുടെ ലെവല്‍ മാറും.പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് എളുപ്പമാണ്. സിപിഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണ്. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. കപ്പലണ്ടി കച്ചവടം ചെയ്ത കണ്ണേട്ടൻ രാഷ്ട്രീയം കൊണ്ടാണ് രക്ഷപ്പെട്ടത്. അത്ര വലിയ ഡീലിംഗ്സാണ് അവരൊക്കെ നടത്തുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു.
മുൻ മന്ത്രി എസി മൊയ്തീന്റെയും വർഗീസ് കണ്ടംകുളത്തിയുടെ പേര് ശബ്ദരേഖയിലുണ്ട്. എസി മൊയ്തീന് അപ്പർ ക്ലാസ് ഡീല്‍ ആണെന്നാണ് പറയുന്നത്. കെ കെ ആർ, സെവ്യർ, രാമചന്ദ്രൻ, എ സി മൊയ്ദീൻ ഒന്നും നിസാര ആളുകളല്ല. ജില്ലയിലെ അത്ര വലിയ അപ്പർ ക്ലാസ്സ് ആളുകളുമായി ബന്ധങ്ങളാണ് എ സി മൊയ്ദീനുള്ളതെന്നും ശരത് പ്രസാദിന്റെ ശബ്ദ രേഖയിലുണ്ട്. സിപിഎം നടത്തറ ലോക്കല്‍ കമ്മറ്റി അംഗം നിബിനുമായി വർഷങ്ങള്‍ക്ക് മുൻപ് നടത്തിയ സംഭാഷണമാണ് പുറത്തു വന്നതെന്നാണ് ശരത് പ്രസാദിന്റെ വിശദീകരണം.
സിപിഎം നേതാക്കളുടെ സാമ്ബത്തിക ഇടപാടുകളെ കുറിച്ചാണ് ശബ്ദരേഖയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം സഹകരണസംഘങ്ങളിലെ അഴിമതിയെ കുറിച്ച് സംസാരിച്ചതിന്റെ ഭാഗമായി നിബിനെ ഏരിയാ കമ്മിറ്റിയില്‍ തരംതാഴ്ത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹിയുടെ ശബ്ദരേഖ പുറത്തുവന്നത്. നിബിനും ശരത് പ്രസാദും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്.
അതേസമയം, അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പുറത്തുവന്നിരുക്കുന്നതെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെവി അബ്ദുള്‍ ഖാദർ പ്രതികരിച്ചു. വർഷങള്‍ക്ക്് മുമ്ബുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്. അതില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. അനുചിതമായ ഇത്തരം പരമാർശങ്ങളുടെ പേരില്‍ ശരത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും അബ്ദുള്‍ ഖാദർ പറഞ്ഞു.

















