ഓണക്കാലത്ത് തന്റെ വോട്ടർ ആയ യുവാവ് പാലായിൽ ഒരുക്കിയ ചെണ്ടുമല്ലി തോട്ടം പരിചയപ്പെടുത്തി മാണി സി കാപ്പൻ എംഎൽഎ. അജിത്തിന്റെ തോട്ടത്തെക്കുറിച്ച് സ്റ്റാർ വിഷൻ ന്യൂസ് ചെയ്ത വീഡിയോ സ്റ്റോറിയാണ് എംഎൽഎ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. പാലാ മരിക്കുംമ്പുഴ സ്വദേശിയും മനോരമ ന്യൂസ് ഏജന്റുമായ അജിത്തും, ഭാര്യ രമ്യയും മകൻ ആദിദേവും ചേർന്നാണ് പാട്ടത്തിനെടുത്ത 60 സെൻറ് സ്ഥലത്ത് ചെണ്ടുമല്ലിത്തോട്ടം സജ്ജീകരിച്ചിരിക്കുന്നത്.

തുടർച്ചയായ രണ്ടാം വർഷമാണ് അജിത്ത് ഇത്തരത്തിൽ ഓണക്കാലത്ത് വിൽപ്പന നടത്താവുന്ന രീതിയിൽ പൂക്കൾ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. ഈ വർഷവും 5000ത്തോളം തൈകളാണ് നട്ടതെങ്കിലും അപ്രതീക്ഷിതമായ മഴമൂലം ആയിരത്തിലധികം തൈകൾ നഷ്ടപ്പെട്ടു എന്നാണ് അജിത് പറയുന്നത്. നിരവധി ആളുകളാണ് പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിക്കുവാനും റീൽസും വീഡിയോകളും ചിത്രീകരിക്കുവാനും ഇവിടേക്ക് എത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓണക്കാലത്ത് തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന പൂക്കളെക്കാൾ കുറഞ്ഞ വിലയിൽ അജിത്ത് തന്റെ കൃഷിയിടത്തിൽ നിന്ന് പൂക്കളം ഒരുക്കുവാനും അലങ്കാരത്തിനും ഉള്ള പൂക്കൾ ലഭ്യമാക്കുന്നുണ്ട്. അതുപോലെതന്നെ ആളുകൾക്ക് ഇവിടെയെത്തി സൗജന്യമായി റീൽ വീഡിയോ ഉൾപ്പെടെ ചിത്രീകരിക്കുവാനുള്ള സൗകര്യങ്ങളും ഈ യുവാവ് ഒരുക്കുന്നുണ്ട്. ധനസമ്പാദനത്തേക്കാൾ ഉപരിയായി വ്യത്യസ്തമായ ഒരു പരീക്ഷണം വിജയിപ്പിക്കുക എന്നതിലെ ചരിതാർത്ഥ്യമാണ് തന്നെ ഇതിലേക്ക് എത്തിച്ചതെന്നാണ് അജിത്ത് പറയുന്നത്.

കൃഷിഭവനിൽ നിന്ന് ഈ വർഷം സബ്സിഡി ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അജിത്ത് അറിയിക്കുന്നു. കഴിഞ്ഞവർഷം വാഴ കൃഷിക്ക് ഇടയിൽ ഇട കൃഷിയായി പൂക്കൾ നട്ടതിനാൽ ഭേദപ്പെട്ട ലാഭം ഉണ്ടായിരുന്നു എന്നും ഇത്തവണ പൂക്കൾ മാത്രമായി കൃഷി ചെയ്തിരിക്കുന്നത് കൊണ്ട് ഇത് എത്രമാത്രം ലാഭകരമാകുമെന്ന സംശയവും ഈ യുവാവിന് ഉണ്ട്. അജിത്തിന്റെ ഉദ്യമം സന്ദർശിക്കുവാനും ഇദ്ദേഹത്തിന് നിന്ന് പൂക്കൾ വാങ്ങുവാനും ചുവടെയുള്ള നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. Mob: 9447302247, 9656984069, 9400196572.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക