തിരുവനന്തപുരം ജില്ലയിലെ ആര്യനാട് 21കാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി കുടുംബം. ആര്യനാട് സ്വദേശി ആനന്ദ് (21) ജീവനൊടുക്കിയത്. ഓണ്‍ലൈൻ ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
ടയർ കടയിലെ ജീവനക്കാരനായ ആനന്ദിന് ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. നഗ്നചിത്രങ്ങള്‍ മോർഫ് ചെയ്ത് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















