തൊടുപുഴ∙ ഇടുക്കിയില്‍ പോലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ മൈക്കിനെച്ചൊല്ലി ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. പോലീസുകാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ സംബന്ധിച്ചും, തിരുവനന്തപുരത്ത് എസ്‌എഫ്‌ഐക്കാർ പോലീസുകാരനെ ആക്രമിച്ചതു സംബന്ധിച്ചും പ്രതിനിധികളില്‍ ഒരാള്‍ സംസാരിച്ചതോടെയാണ് തർക്കം ഉണ്ടായത്. പ്രസംഗിച്ചയാളോട് സമയം അവസാനിച്ചെന്നും സംസാരം അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇതിനിടെ മൈക്കില്‍ പിടിച്ചു വലിക്കരുതെന്നും പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും പ്രസംഗിക്കുന്നയാള്‍ പറയുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സ്ഥലം മാറ്റിയാലും സസ്പെൻഡ് ചെയ്താലും പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടേപോകൂ എന്നും പ്രസംഗിക്കുന്ന ആള്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തർക്കമുണ്ടായതോടെ നേതാക്കള്‍ ഇടപെട്ട് അന്തരീക്ഷം ശാന്തമാക്കി. 17-ാം തിയതിയാണ് പീരുമേട്ടില്‍വച്ച്‌ സമ്മേളനം നടന്നത്. 2 മിനിട്ടാണ് ഒരാള്‍ക്ക് സംസാരിക്കാൻ അനുവാദം ഉണ്ടായിരുന്നത്. സമയപരിധി കഴിഞ്ഞതിനെ തുടർന്നാണ് ഇടപെട്ടതെന്ന് നേതൃത്വം പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക