പരീക്ഷയില്‍ മുഴുവൻ മാർക്കും നല്‍കാത്തതിന്റെ പേരില്‍ അധ്യാപികയെ വിദ്യാർഥി ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.തായ്‌ലൻഡിലെ ഒരു സ്കൂളില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മിഡ് ടേം പരീക്ഷയ്ക്ക് തനിക്ക് കിട്ടിയ മാർക്ക് കുറഞ്ഞുപോയെന്നാരോപിച്ചാണ് 17 വയസുള്ള ഒരു വിദ്യാർഥി ഗണിത ശാസ്ത്ര അധ്യാപികയെ ക്രൂരമായി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ക്ലാസ് മുറിയിലെ സിസിടിവിയില്‍ പതിഞ്ഞു. ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തിന് പിന്നാലെ അധ്യാപക-വിദ്യാർഥി ബന്ധത്തെപ്പറ്റി വലിയ ചർച്ചകളാണ് ഉയർന്നുവരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓഗസ്റ്റ് -ന് മധ്യ പ്രവിശ്യയായ ഉതായ് താനിയിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. തായ് ലോ ബ്രോ എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയുടെ ഒപ്പമുള്ള കുറിപ്പില്‍ പരീക്ഷയില്‍ രണ്ട് മാർക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് 17 വയസ്സുള്ള തായ് വിദ്യാർത്ഥി തന്‍റെ വനിതാ അധ്യാപികയെ ക്രൂരമായി മർദ്ദിക്കുന്നതെന്ന് കുറിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങളില്‍ ആണ്‍ കുട്ടികളും പെണ്‍കുട്ടികളുമുള്ള ഒരു ക്ലാസ് റൂമില്‍ തന്‍റെ മേശയ്ക്ക് മുന്നില്‍ ഇരിക്കുകയായിരുന്ന അധ്യാപികയെ പെട്ടെന്ന് ഒരു വിദ്യാര്‍ഥി വന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നത് കാണാം.

വിദ്യാർഥി അധ്യാപികയുടെ മുഖത്തും തലയിലും ശരീരത്തിലും ക്രൂരമായ രീതിയില്‍ മര്‍ദ്ദിക്കുന്നു. ഇടയ്ക്ക് ഇയാള്‍ അധ്യാപികയെ തൊഴിക്കുന്നതും കാണാം. നില തെറ്റി വിദ്യാർഥി ഇടയ്ക്ക് വീഴുന്നുണ്ടെങ്കിലും വീണ്ടും എഴുന്നേറ്റ് അധ്യാപികയെ മര്‍ദ്ദിക്കുന്നു. ഒടുവില്‍ മറ്റ് വിദ്യാർഥി നികള്‍ അധ്യാപികയെ പിടിച്ച്‌ മാറ്റാന്‍ ശ്രമിക്കുമ്ബോഴും വിദ്യാർഥി പിന്നാലെ ചെന്ന് മര്ദിക്കുന്നതായും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. പിന്നാലെ മറ്റ് അധ്യാപകരും ക്ലാസ് മുറിയിലേക്ക് എത്തുന്നത് കാണാം.

കാഴ്ചക്കാരെ ഏറെ അസ്വസ്ഥരാക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. മാതാപിതാക്കള്‍ക്ക് മുകളിലാണ് ഗുരുവിന്റെ സ്ഥാനമെന്ന് പഠിപ്പിച്ചവരെ തന്നെ അതി ക്രൂരമായി വിദ്യാർഥി മർദിക്കുന്ന സംഭവം ആശങ്ക സൃഷ്ടിക്കുന്നതാണ്. സംഭവത്തിന് പിന്നാലെ വിദ്യാർഥിയെ ചോദ്യം ചെയ്യാനായി പോലീസ് അറസ്റ്റ് ചെയ്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.

അക്രമാസക്തമായ വിദ്യാർഥിക്ക് മിഡ് ടേം പരീക്ഷയ്ക്ക് 20 ല്‍ 18 മാർക്കായിരുന്നു ലഭിച്ചത്. ശരിയായി ഉത്തരങ്ങള്‍ എഴുതിയെങ്കിലും, അസൈൻമെന്‍റ് മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച്‌ പ്രവർത്തന പ്രക്രിയ കാണിക്കുന്നതില്‍ വിദ്യാർഥി പരാജയപ്പെടുകയായിരുന്നു. ഇതുകൊണ്ടാണ് മുഴുവൻ മാർക്കും നല്കാതിരുന്നതെന്ന് അധ്യാപിക പറഞ്ഞു. തായ് സമൂഹ മാധ്യമങ്ങളില്‍ സുപരിചതയാണ് വിദ്യാർഥിയില്‍ നിന്നും മർദനമേറ്റ അധ്യാപിക. ‘ടീച്ചർ ആർട്ടി’ എന്ന പേരില്‍ ഒരു സമൂഹ മാധ്യമ പേജും അധ്യാപികയ്ക്കുണ്ട്. തന്‍റെ പേജിലൂടെയാണ് സംഭവത്തിന്‍റെ വീഡിയോ അധ്യാപിക പങ്കുവച്ചത്.

സ്കൂളിലെ മറ്റൊരു അധ്യാപകൻ വിഷയത്തില്‍ ഇടപെട്ടതിനെത്തുടർന്നാണ് വിദ്യാർഥി ആക്രമണം അവസാനിപ്പിച്ചത്. അധ്യാപികയുടെ കണ്ണുകള്‍ക്കും തലയ്ക്കും വാരിയെല്ലുകള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വിദ്യാർഥിയെ സ്കൂളില്‍ നിന്നും ചെയ്തു. എന്നാല്‍ വിദ്യാർഥിക്കെതിരെ നിലവില്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല എന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക