മലപ്പുറം പാണ്ടിക്കാട് വ്യാപാരിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില് രണ്ടു പേരെ പൊലിസ് പിടികൂടി. പ്രതികള് എത്തിയ വാഹനവും തിരിച്ചറിഞ്ഞിട്ടുണ്ട്.രണ്ടുദിവസം മുമ്ബ് രാത്രിയാണ് ഷമീറിനെ തട്ടിക്കൊണ്ടുപോയത്. എന്നാല് ഇതുവരേയും ഷമീറിനെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇന്നലെ കാറിലെത്തിയ സംഘം ഷമീറിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ കൂടുതല് സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ബലമായി പിടിച്ചു കയറ്റുകയും ഷെമീര് എതിര്ക്കുന്നതും നിലവിളിക്കുന്ന ശബ്ദവും ദൃശ്യങ്ങളില് വ്യക്തമായിട്ടുണ്ട്. തട്ടിക്കൊണ്ടുപോയവര് തൃശ്ശൂര് സ്വദേശികളാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലിസിന് ഇതുവരെ വ്യക്തമായിട്ടില്ല. മലപ്പുറം പാണ്ടിക്കാട് വട്ടിപറമ്ബത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ടുപോയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് തട്ടിക്കൊണ്ടുപോയിരുന്നത്. പാണ്ടിക്കാട് വിന്നേഴ്സ് ഗ്രൗണ്ടിന് അടുത്ത് താമസിക്കുന്ന ഷമീര് വിദേശത്തായിരുന്നു. ഗള്ഫില് ബിസിനസ് ചെയ്യുന്നയാളാണ്. ഓഗസ്റ്റ് 4നാണ് നാട്ടില് വന്നത്. എന്താണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണമെന്ന് വ്യക്തമല്ല. വിദേശത്തെ സാമ്ബത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്ക്കമാണോ എന്നും സംശയമുണ്ട്. ഇന്നോവ കാറിലാണ് കിന്ഡനാപ്പിങ് ടീം എത്തിയതെന്നാണ് വിവരം. പിടിയിലായ രണ്ടുപേരെ പൊലിസ് വിശദമായി ചോദ്യം ചെയ്യുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക