വോട്ട് മോഷണത്തിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോണ്ഗ്രസ്. രാഹുൽ ഗാന്ധിക്ക് കർണാടക തെരഞ്ഞെടുപ്പ് കമ്മീഷണർ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പുതിയ പോസ്റ്റുമായി എത്തിയത്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തെളിയിക്കുന്ന പട്ടികയടക്കമുള്ള വീഡിയോയാണ് പങ്കുവെച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ നടക്കുന്ന ക്രമക്കേടിന്റെ രീതികളും തന്ത്രങ്ങളും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ തുറന്നുകാട്ടി. ഇതാ തെളിവ്, താഴെ കാണുന്ന പട്ടികയിൽ മുപ്പതിനായിരത്തിലധികം വ്യാജ വിലാസങ്ങളുണ്ട്. അവയിൽ ഭൂരിഭാഗത്തിന്റെയും ഹൗസ് നമ്ബര് 0, 00, 000 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ള 9000 വിലാസങ്ങളിൽ ഭൂരിപക്ഷവും വെറും സ്ഥലപ്പേരുകൾ മാത്രമാണെന്നും കോണ്ഗ്രസ് എക്സ് പോസ്റ്റിൽ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോൾ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും, ഈ കണക്കുകൾ ഒരൊറ്റ ലോക്സഭാ മണ്ഡലത്തിലേത് മാത്രമാണെന്നും, രാജ്യം മുഴുവൻ പരിശോധിച്ചാൽ ഇനിയും കൂടുതൽ വ്യാജ വിലാസങ്ങൾ കണ്ടെത്താനാകുമെന്നും കുറിപ്പിൽ പറയുന്നുണ്ട്. നേരത്തെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്കി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തിയിരുന്നു. ശകുൻ റാണിയുടെ പേരിൽ രണ്ട് വോട്ട് ചെയ്തതിന് തെളിവുണ്ടെന്നും, നോട്ടീസ് കാണിച്ച്‌ ഭയപ്പെടുത്താമെന്ന് കമ്മീഷൻ വിചാരിക്കേണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞിരുന്നു. ചോദ്യം ചോദിച്ച ഞങ്ങള്ക്കെതിരെയാണ് നടപടിയെങ്കിൽ എടുക്കട്ടെ, സത്യം ഞങ്ങൾ പുറത്ത് കൊണ്ടുവരും. തെളിവുകൾ എല്ലാം കർണാടക തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക