ഫ്ളാഷ് മോബില്‍ വിദ്യാർഥികള്‍ക്കൊപ്പം ചുവടുവച്ച് ദിവ്യ എസ് അയ്യർ ഐഎഎസ്. നൃത്തത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കേരള ഫിലിം പോളിസി കോണ്‍ക്ലേവ് പ്രചരണത്തിന്‍റെ ഭാഗമായാണ് വഴുതക്കാട് വിമൻസ് കോളെജിനു മുൻപില്‍ വിദ്യാർഥികള്‍ ഫ്ളാഷ് മോബ് നടത്തിയത്. ആവേശത്തിലെ ആഹാ അർമാദം എന്ന ഗാനത്തിനൊപ്പമാണ് ദിവ്യ ചുവടുവച്ചത്. ഇതിനു മുൻപും ദിവ്യ വിദ്യാർഥികള്‍ക്കൊപ്പം നൃത്തം ചെയ്തിട്ടുണ്ട്.
ഫ്ലാഷ് മോബിൽ വിദ്യാർത്ഥികൾക്ക് ഒപ്പം ചുവടുവെച്ച് ദിവ്യ എസ് അയ്യർ ഐഎഎസ്; കളക്ടറുടെ ‘ആഹാ അർമാധം’ നൃത്ത വീഡിയോ കാണാം
കോൺഗ്രസ് നേതാവ് ജി കാർത്തികേയന്റെ മകനും, അരുവിക്കര മുന്നേ എംഎൽഎയുമായ കെഎസ് ശബരിനാഥന്റെ ഭാര്യയാണ് ദിവ്യ. എന്നാൽ പലപ്പോഴും പിണറായി സർക്കാരിനെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി പറഞ്ഞ് ഇവർ വിവാദങ്ങളിലും ചെന്ന് ചാടിയിട്ടുണ്ട്. ദിവ്യയുടെ നിലപാടുകൾ മൂലം ഭർത്താവ് ശബരീനാഥിനെതിരെയും രൂക്ഷമായ സൈബർ ആക്രമണം കോൺഗ്രസ് അണികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
2024ൽ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്ണൻ സ്ഥാനമൊഴിഞ്ഞപ്പോൾ അദ്ദേഹത്തെ ആലിംഗനം ചെയ്യുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച ദിവ്യയുടെ നടപടിയും വിവാദമായിരുന്നു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ അടക്കം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിപിഎം നേതാവ് കെ കെ രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചും ദിവ്യ വിവാദങ്ങളിൽ ഇടം നേടിയിരുന്നു. ഇവരുടെ സിപിഎം പ്രീണന നയങ്ങൾ

















