അപൂ‍വ്വ രോഗമുള്ള ഒരു കുട്ടിയുടെ അമ്മ. തന്‍റെ ഭർത്താവിന് 520 ഓളം സ്ത്രീകളുമായി ബന്ധമുണ്ടെത്തി കണ്ടെത്തി. പിന്നാലെ ഭർത്താവിനെതിരെ പ്രതികാരം ചെയ്യാൻ തീരുമാനിച്ച അവർ സ്വന്തം കഥ, ഒരു ജാപ്പനീസ് മാംഗ കലാകാരിയുമായി ചേർന്ന് കോമിക് പുസ്തകമാക്കി. അത്യപൂർവ്വമായ പ്രതികാരം ഇൻറർനെറ്റില്‍ വൈറലായി. ജപ്പാനിലാണ് സംഭവം നടന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.ഒരു സുഹൃത്ത് വഴി പരിചയപ്പെട്ടയാളെയാണ് നെമു കുസാനോ വിവാഹം കഴിച്ചത്.

പിന്നീട് ഇരുവർക്കും ഒരു കുട്ടി ജനിച്ചു. എന്നാല്‍, ജന്മനാ തന്നെ കുട്ടിക്ക് അപൂർവ്വമായ ഒരു രോഗം ഉണ്ടായിരുന്നതായി ജാപ്പനീസ് മാസികയായ ഷുകാൻ ബൻഷുണിനെ ഉദ്ധരിച്ച്‌ സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വീട്ടമ്മയായ കുസാനോ മകൻറെ ചികിത്സയ്ക്ക് വേണ്ടി തന്‍റെ ജീവിതം മാറ്റിവച്ചു. അവരുടെ ലോകം മകനിലേക്ക് മാത്രമായി ചുരുങ്ങി. എന്നാല്‍ ഈ സമയം അവരുടെ ഭർത്താവ് മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭർത്താവിന്‍റെ അവിഹിത ബന്ധം: ഭർത്താവിന്‍റെ പോക്കറ്റില്‍ നിന്നും കോണ്ടം കണ്ടെത്തിയതോടെയാണ് അവർ ഭർത്താവിനെ കുറിച്ച്‌ അന്വേഷിച്ച്‌ തുടങ്ങിയത്. പിന്നാലെ അയാളുടെ ബാഗില്‍ നിന്നും ലൈംഗീക വർദ്ധന മരുന്നുകളും ഉത്തേജന മരുന്നുകളും അവർക്ക് ലഭിച്ചു. എസ്കോർട്ടുകളും മുതിർന്ന സിനിമാ നടിമാരുമായി ഏതാണ്ട് 520 -ഓളം സ്ത്രീകളുമായി ഭർത്താവിന് ബന്ധമുണ്ടെത്ത് കണ്ടെത്തിയ അവർ അക്ഷരാർത്ഥത്തില്‍ ഞെട്ടി. പിന്നാലെ ഇത് സംബന്ധിച്ച്‌ വീട്ടില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു.

ഭർത്താവിന്‍റെ ലൈംഗീകാസക്തി: എന്നാല്‍, നെമു കുസാനോയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പശ്ചാത്താപമില്ലാതെ ഭർത്താവ് നിന്നു. എല്ലാം തന്‍റെ ജോലിയുടെ ഭാഗമാണെന്നും പുറത്ത് നിന്നുള്ള സമ്മർദ്ദങ്ങളൊന്നും താന്‍ വീട്ടിലേക്ക് കൊണ്ട് വരാറില്ലെന്നും അദ്ദേഹം ആവ‍ർത്തിച്ചു. പിന്നാലെ മകന് വേണ്ടി നെമു, ഭർത്താവിനെ കൗണ്‍സിലിംഗിന് കൊണ്ടുപോയി. അവിടെ വച്ച്‌ അയാള്‍ക്ക് സ്കൂളില്‍ പഠിക്കുമ്ബോള്‍ മുതല്‍ കടുത്ത ലൈംഗീകാസക്തിയുണ്ടെന്ന് കണ്ടെത്തി. ഇതോടെ നെമു വേർപിരിയാൻ തീരുമാനിച്ചു. ബന്ധം വേർപിരിഞ്ഞെങ്കിലും ഭ‍ർത്താവിനോടുള്ള ദേഷ്യത്തില്‍ പ്രതികാരം ചെയ്യണമെന്ന തീരുമാനത്തില്‍ നെമുവെത്തി. പിന്നാലെ ഇവർ ജപ്പാനിലെ മംഗ ആർട്ടിസ്റ്റ് പിറോയോ അരായിയെ കാണുകയും അവരുടെ സഹായത്തോടെ തന്‍റെ ജീവിതം അവർ കോമിക്ക് പുസ്തകമാക്കുകയും ചെയ്തു.

നെമുവിന് പിന്തുണ: ഈ കോമിക് പുസ്തകത്തിന്‍റെ ചില പേജുകള്‍ നെമു തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചു. പിന്നാലെ അവ ജപ്പാനിസ്, ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് നെമു കുസാനോയ്ക്ക് പിന്തുണയുമായെത്തിയത്. പരമ്ബരാഗതമായി സ്ത്രീകള്‍ പുരുഷന്മാരുടെ ചതികള്‍ സ്വയം സഹിക്കുകയാണ് പതിവെന്നും എന്നാല്‍ നെമുവിന്‍റെ പ്രതികാരരീതി വ്യത്യസ്തമായെന്നും നിരവധി പേരെഴുതി. സ്ത്രീകളുടെ സ്വയം സമർപ്പണത്തിന് പലപ്പോഴും ഇതായിരിക്കും പ്രതിഫലമെന്നും എന്നാല്‍ അത്തരം അവഗണനകള്‍ക്ക് നിന്ന് കൊടുക്കേണ്ട കാര്യമില്ലെന്നും നിരവധി പേരെഴുതി. അതേസമയം തന്‍റെ കുഞ്ഞിന് വേണ്ടി. അവനെ വളർത്താനായിട്ടാണ് താന്‍ കഷ്ടപ്പെടുന്നതെന്നും അതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളൂവെന്നു നെമു കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക