സാമൂഹ്യ മാധ്യമ അക്കൗണ്ടില്‍ നിന്നും യുവതിയുടെ പ്രൊഫൈല്‍ ഫോട്ടോ എടുത്ത് അശ്ലീല ഇമോജികളും വോയിസ് മെസേജുകളും അശ്ലീല ചാറ്റും അയച്ച യുവാവിനെ ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി നടുവേലില്‍ ഗൗരീസദനത്തില്‍ ശ്രീരാജ് (20)ആണ് അറസ്റ്റിലായത്.

വിദ്യാര്‍ത്ഥിനി പഠിച്ച കോളേജിലാണ് താനും പഠിച്ചതെന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. പിന്നാലെ ഇയാൾ യുവതിക്ക് അശ്ലീല സന്ദേശങ്ങളും വോയിസ് മെസ്സേജുകളും അയച്ചു തുടങ്ങി. ഇതോടെ പെണ്‍കുട്ടി എതിര്‍ത്തു.എന്നാല്‍ ഇയാള്‍ ശല്യം ചെയ്യുന്നത് തുടര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സാഹചര്യത്തില്‍ യുവതി അശ്ലീല ചാറ്റ് സ്‌ക്രീന്‍ഷോട്ട് സഹിതം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ശ്രീരാജ് ആണ് പ്രതിയെന്ന് പൊലീസ് മനസിലാക്കിയത്. ബന്ധുക്കളുടെ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണ് ശ്രീരാജ് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയതും യുവതിയുമായി ചാറ്റ് ചെയ്തതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക