മകനോടൊപ്പം താമസിക്കുന്നതിനിടെ യുവതി കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടു. നലസോപാര ഈസ്റ്റിലെ ഗംഗാദിപാഡ ഏരിയയില്‍ നടന്ന സംഭവത്തില്‍ വിജയ് ചൗഹാനെ കൊലപ്പെടുത്തിയത് ഭാര്യ ഗുഡിയ ചൗഹാന്‍ കാമുകനും അയല്‍വാസിയുമായ മോനു വിശ്വകര്‍മയുമായി ചേർന്നാണെന്നാണ് പോലീസ് കണ്ടെത്തിയത്. തന്റെ വിവാഹേതര ബന്ധത്തിന് തടസ്സമായതിനെ തുടര്‍ന്നാണ് ഭാര്യ വിജയ്യെ കൊല്ലാന്‍ തയ്യാറായതെന്നാണ് പോലീസ് പറഞ്ഞത്.

രണ്ടാഴ്ച മുമ്ബായിരുന്നു കൊലപാതകം. ഗുഡിയയും മോനുവും വിജയുടെ മൃതദേഹം അവരുടെ വസതിക്കുള്ളില്‍ മറവു ചെയ്തു. അതിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ മുകളില്‍ ടൈലുകള്‍ പാകാന്‍ അവള്‍ അവളുടെ അളിയനെ ഏല്‍പ്പിച്ചു, അടിയില്‍ എന്താണ് കിടക്കുന്നതെന്ന് അറിയാതെ അദ്ദേഹം ടൈല്‍ പാകുകയും ചെയ്തു. അപ്പോഴെല്ലാം ദമ്ബതികളുടെ എട്ടുവയസ്സുള്ള മകന്‍ അതേ വീട്ടില്‍ തന്നെ തുടര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് ദിവസം മുമ്ബ്, യുവാവിനെ കാണ്മാനില്ല എന്ന പരാതി അന്വേഷിക്കുന്ന പോലീസ് രണ്ട് പ്രതികള്‍ തമ്മിലുള്ള ഡിജിറ്റല്‍ ചാറ്റുകള്‍ ആക്സസ് ചെയ്തപ്പോഴാണ് കുറ്റകൃത്യം വെളിച്ചത്ത് വന്നത്. ചോദ്യം ചെയ്യലില്‍, ക്രൂരമായ പ്രവൃത്തി ഇരുവരും സമ്മതിച്ചെങ്കിലും കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്ബ് രക്ഷപ്പെടുകയായിരുന്നു. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഒളിവില്‍ കഴിയുന്ന ഗുഡിയയ്ക്കും മോനുവിനും വേണ്ടി പെല്‍ഹാര്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക