ഇസ്രായേലിനെതിരെ ആഞ്ഞടിക്കാൻ തീരുമാനിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള ഡിജിറ്റല്‍ പ്രതിഷേധത്തില്‍ ഭാഗമാകാനാണ് ആഹ്വാനം. ഈ കാലഘട്ടത്തിന്റെ സാധ്യതകളും സാഹചര്യങ്ങളും പരിഗണിച്ചുള്ള സമരമാണിതെന്ന് എം എ ബേബി പറഞ്ഞു.
ഇസ്രായേലിനെ തറ പറ്റിക്കാൻ എല്ലാദിവസവും രാത്രി ഒമ്ബത് മുതല്‍ 9.30 വരെ ഫോണുകളും കമ്ബ്യൂട്ടറുകളും ഓഫ് ചെയ്തു വയ്‌ക്കണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്. സൈലൻസ് ഫോർ ഗാസ’ എന്നാണ് ഡിജിറ്റല്‍ പ്രക്ഷോഭത്തിന്റെ പേര്. മൊബൈല്‍ ഫോണുകള്‍ ഷട്ട്ഡൗണ്‍ ചെയ്യുന്നത് ശക്തമായ ഡിജിറ്റല്‍ സമരമാണ്. ഇസ്രായേലിന്റെ വംശഹത്യയ്‌ക്കും വർണ്ണവിവേചനത്തിനും ധനസഹായം നല്‍കുന്ന മുതലാളിത്തത്തിനെതിരായ ഒരു പ്രക്ഷോഭമാണിത്. ഈ സമയത്ത് മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്യുക, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ ഒഴിവാക്കുക, എം. എ ബേബി ഫേസ്ബുക്കില്‍ പറഞ്ഞു.
നിരവധി പേരാണ് സമരത്തെ ട്രോളി രംഗത്തെത്തിയിരിക്കുന്നത് . പെഹല്‍ഗാമില്‍ നിരപരാധികളായ മനുഷ്യരെ പോയിൻറ് ബ്ലാങ്കില്‍ പൊട്ടിച്ചിതറിച്ചപ്പോള്‍ ഈ മൗനവൃതം കണ്ടില്ലലോയെന്നാണ് ചിലർ പറയുന്നത് . ജൂതനെ ബഹിഷ്കരിക്കാൻ ജൂതന്റെ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത തന്റെ തൊലിക്കട്ടി സമ്മതിക്കണമെന്നും കമന്റുകളില്‍ പറയുന്നു.ഈ തെമ്മാടി രാജ്യത്തിന്റെ സഹ തെമ്മാടി രാജ്യത്തേക്കാണ് കമ്മി മുഖ്യൻ ചികിത്സക്ക് പോയത് , അത് മറന്നോയെന്നും ചിലർ ചോദിക്കുന്നു.
Posted by M A Baby on Saturday, July 5, 2025

















