ഇടുക്കി ജില്ലയില്‍ ജീപ്പ് സവാരികള്‍ക്ക് നിരോധനം. നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജീപ്പ് സവാരി , ഓഫ് റോഡ് സവാരി ഉള്‍പ്പെടെയുള്ളവയ്ക്കാണ് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
നിരോധനം വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവർക്കും ബാധകം ആണ്. മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു. പോലീസും പഞ്ചായത്തുകളും മോട്ടർ വാഹന വകുപ്പും വനവകുപ്പും ഉള്‍പ്പെടെ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ ഉറപ്പുവരുത്താനായി പ്രവർത്തിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















