കൊച്ചിയില്‍ 203 ഗ്രാം MDMA യുമായി യുവാവ് പിടിയില്‍. കാക്കനാട് അത്താണിയിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തില്‍ ചേരാനല്ലൂർ സ്വദേശി അമല്‍ ജോർജിനെ അറസ്റ്റ് ചെയ്തു.
അമല്‍ മുൻപും സമാനമായ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വിതരണത്തിനായി എത്തിച്ച് പായ്‌ക്കറ്റുകളില്‍ നിറച്ച എംഡിഎംഎയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിവില്പന ശൃഖലകളിലേക്ക് പൊലീസും എക്സൈസും അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് അമല്‍ പിടിയിലാകുന്നത്. നേരത്തെ ഡാർക്ക് വെബ്ബിലൂടെ ലഹരി വ്യാപാരം നടത്തിയ മൂവാറ്റുപുഴ സ്വദേശിയെ ദേശീയ ഏജൻസിയായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയിരുന്നു. ഇയാളുടെ പങ്ക് കച്ചവടക്കാരായ ഇടുക്കിയിലെ റിസോർട്ട് ഉടമയെയും ഭാര്യയെയും ഇതിന് പിന്നാലെ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി രാജ്യത്തെ ലഹരി ഹബ്ബായി മാറുന്നു എന്ന റിപ്പോർട്ടുകൾ ക്കിടയാണ് വൻതോതിൽ രാസ ലഹരി പിടികൂടുന്നത്.

















