പി.വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. രാഹുലിന്റെ നടപടി തെറ്റാണെന്നും യുഡിഎഫ് അൻവറിനു മുന്നിൽ വാതിൽ അടച്ചതാണെന്നും സതീശൻ വ്യക്തമാക്കി. പോകാൻ പാടില്ലായിരുന്നു, പോയത് തെറ്റാണ്, അൻവറിനു മുന്നിൽ വാതിൽ അടച്ചതാണ്, That door is closed എന്ന് സതീശൻ ആവർത്തിച്ച് ആവർത്തിച്ച് വ്യക്തമാക്കി.
രാഹുല്‍ അന്‍വറിനെ കാണാന്‍ പോയത് തെറ്റാണ്, രാഹുല്‍ പോകാൻ പാടില്ലായിരുന്നുവെന്നാണ് എന്‍റെ അഭിപ്രായം. ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കില്ല. രാഹുല്‍ അനിയനെ പോലെയാണ്. അതുകൊണ്ട് വ്യക്തിപരമായി നേരിട്ട് ശാസിക്കും’. വി.ഡി സതീശന്‍ പറഞ്ഞു.
‘യുഡിഎഫ് നേതൃത്വം ഒരു തീരുമാനമെടുത്ത് ചര്‍ച്ചയുടെ വാതിലടച്ചപ്പോള്‍, രാഹുല്‍ പോയത് തെറ്റാണ്.ചർച്ച നടത്താൻ ഒരു ജൂനിയർ എംഎല്‍എയെ ആണോ ചുമതലപ്പെടുത്തുന്നത്? ഒരു കോണ്‍ഗ്രസ് നേതാവും അൻവറുമായി ചർച്ച നടത്താൻ പാടില്ലെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലമ്ബൂരില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. സർക്കാരിന്റെ ഒന്‍പത് വർഷത്തെ പ്രവർത്തനങ്ങളെ വിചാരണ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

















