ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പൊതുപരിപാടികളില്‍ നിന്നും വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഉണ്ടായിട്ടും ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് 62 പുതിയ റോഡുകളുടെയും തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡുകളുടേയും ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്തിയില്ല. 4.30ന് മാനവീയം വീഥിയില്‍ നിശ്ചയിച്ചിരുന്ന പരിപാടി വലിയ ആഘോഷമായാണ് സംഘടിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിക്ക് എത്താന്‍ കഴിയാത്ത സാഹചര്യമുള്ളതിനാല്‍ മന്ത്രി ശിവന്‍കുട്ടി റോഡുകളുടെ ഉദ്ഘാടനം നടത്തുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് അറിയിക്കുകയായിരുന്നു.
വൈകീട്ട് അഞ്ചിന് സര്‍വോദയ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിശ്ചയിച്ചിരുന്ന സ്റ്റുഡന്റ്‌സ് പൊലീസ് കാഡറ്റുകളെ അഭിസംബോധന ചെയ്യുന്ന പരിപാടിക്കും മുഖ്യമന്ത്രി എത്തിയില്ല. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ വിശ്രമത്തിലാണ്. മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ അമേരിക്കയിൽ അടക്കം ചികിത്സ തേടിയിരുന്നു എങ്കിലും രോഗം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഇതിനിടെ പൊതു തെരഞ്ഞെടുപ്പിന് കേവലം ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോൾ മുഖ്യമന്ത്രി മന്ത്രിസഭാ പുനസംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. മരുമകൻ മുഹമ്മദ് റിയാസിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി തെരഞ്ഞെടുപ്പിൽ സുപ്രധാന ചുമതലം നൽകുവാൻ മുഖ്യമന്ത്രി ആലോചിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സജി ചെറിയാനും മന്ത്രിസ്ഥാനം നഷ്ടമാകുമെന്നും, എ എൻ ഷംസീറിനെ സ്പീക്കർ സ്ഥാനത്തുനിന്ന് മന്ത്രിസ്ഥാനത്തേക്ക് എത്തിക്കുമെന്നും ശൈലജ ടീച്ചറെ സ്പീക്കർ സ്ഥാനത്ത് അവരോധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

















