പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്തതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മല്‍ഹോത്രയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാകിസ്താനിലും തായ്‌ലാൻഡിലും ബംഗ്ലാദേശിലും തുടരെ തുടരെ സന്ദർശനം നടത്തി വ്‌ളോഗുകള്‍ ചെയ്തിരുന്ന ജ്യോതി, ഇന്ത്യയിലെ പല സ്ഥലങ്ങളും സന്ദർശിച്ച കൂട്ടത്തില്‍ കേരളത്തിലും എത്തി.

കൊച്ചി,മൂന്നാർ,ആലപ്പുഴ എന്നിവടങ്ങള്‍ സന്ദർശിച്ച ജ്യോതിയുടെ വീഡിയോകളും യൂട്യൂബിലുണ്ട്. കണ്ണൂരില്‍ തെയ്യം കാണുന്നതിന്റെയും കേരളസാരി അണിയുന്നതിന്റെയും വീഡിയോകളും ഉണ്ട്. കൊവിഡ് കാലത്ത് ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ വ്‌ലോഗറായി 33 കാരിയായ ജ്യോതി രംഗത്തെത്തുന്നത്. ജ്യോതി റാണിയെന്നാണ് യഥാർത്ഥ പേര്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രാവല്‍ വിത്ത് ജോ എന്ന പേരിലുള്ള ജ്യോതിയുടെ യൂട്യൂബ് ചാനലിന് മൂന്ന് ലക്ഷത്തി എഴുപത്തേഴായിരം ഫോളോവേഴ്‌സുണ്ട്. ഇൻസ്റ്റഗ്രാമില്‍ ഒന്നരലക്ഷത്തിനടുത്തും, ഫേസ്ബുക്കില്‍ മൂന്ന് ലക്ഷത്തിലധികവും ഫോളോവേഴ്‌സുണ്ട്. 2023 ല്‍ ഡല്‍ഹിയിലെ പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷിന്റെ സഹായത്തോടെയാണ് ജ്യോതി പാകിസ്താനിലേക്ക് പോയത്. ഡാനിഷ് പരിചയപ്പെടുത്തിയ ചിലരാണ് അവിടെ നിരവധി സ്ഥലങ്ങള്‍ സന്ദർശിക്കാൻ ജ്യോതിയെ സഹായിച്ചത്. പാകിസ്താനെ പുകഴ്ത്തി പോസ്റ്റ് ചെയ്ത നിരവധി വീഡിയോകളും അറസ്റ്റില്‍ നിർണായകമായിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് കേന്ദ്ര സർക്കാർ ഡാനിഷിനെ പേഴ്സണ നോണ്‍ ഗ്രാറ്റയായി പ്രഖ്യാപിക്കുകയും 2025 മെയ് 13 ന് പുറത്താക്കുകയും ചെയ്തിരുന്നു. ജ്യോതിയെ നിരവധി പാക് ഇന്റലിജൻസ് ഓപ്പറേറ്റീവുകള്‍ക്ക് ഡാനിഷ് പരിചയപ്പെടുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിലൊരാള്‍ക്കൊപ്പം ജ്യോതി ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോയതായും റിപ്പോർട്ടുണ്ട്.

ഇന്ത്യയിലെ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ അവർ പങ്കുവെച്ചതായും സോഷ്യല്‍ മീഡിയയിൽ പാകിസ്താനെക്കുറിച്ചുള്ള മികച്ച പ്രതിച്ഛായ പ്രദർശിപ്പിക്കാൻ സജീവമായി ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു. വാട്ട്സ്‌ആപ്പ്, ടെലിഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ എൻക്രിപ്റ്റ് ചെയ്ത പ്ലാറ്റ്ഫോമുകളിലൂടെ ജ്യോതി, ഷാക്കിർ എന്ന റാണ ഷഹബാസ് ഉള്‍പ്പെടെയുള്ള പ്രവർത്തകരുമായി ബന്ധം പുലർത്തി. ഇയാളുടെ നമ്ബർ ‘ജാട്ട് രണ്‍ധാവ’ എന്നാണ് അവർ സേവ് ചെയ്തിരുന്നത്.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 152, 1923 ലെ ഒഫിഷ്യല്‍ സീക്രട്ട് ആക്റ്റ് സെക്ഷൻ 3, 4, 5 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കേസെടുത്തിരിക്കുന്നത്. രേഖാമൂലമുള്ള കുറ്റസമ്മതം സമർപ്പിച്ചതിന് ശേഷം കേസ് സാമ്ബത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക