കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരേ വിമര്‍ശനവുമായി കെ.സുധാകരന്‍. കെ.സി. വേണുഗോപാലുമായി രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടത്താറില്ലെന്നും അതിന് അദ്ദേഹത്തിന് താത്പര്യമില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. അതേസമയം തന്നെ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയാല്‍ പോരായിരുന്നോ എന്നും സുധാകരന്‍ ചോദിച്ചു.

കെ.സി വേണുഗോപാലുമായി ചര്‍ച്ചകളൊന്നും നടത്താറില്ല. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് അദ്ദേഹത്തിന് താത്പര്യവുമില്ല. കഴിഞ്ഞ എഐസിസി യോഗത്തില്‍ മറ്റുപരിപാടികളുണ്ടായിരുന്നതിനാലാണ് പോകാന്‍ സാധിക്കാതിരുന്നത്. അത് ബഹിഷ്‌കരിച്ചതല്ല.- സുധാകരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ വേണ്ടി കെ.സുധാകരനെ തന്നെ ചുമതലപ്പെടുത്തിയത് സംബന്ധിച്ചുള്ള എഐസിസി കത്തിനെ കുറിച്ചും സുധാകരന്‍ പ്രതികരിച്ചു. അങ്ങനെയെങ്കില്‍ എന്തിനാണ് തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് സുധാകരന്‍ ചോദിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാറ്റിയാല്‍ പോരായിരുന്നോ.

പാര്‍ട്ടി പ്രവര്‍ത്തകന്മാരെല്ലാം ചോദിക്കുന്ന ചോദ്യമതാണ്.തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയാല്‍ പോരെയെന്ന് ചോദിക്കുന്ന ഒരുപാട് ഭാരവാഹികളും നേതാക്കന്മാരുമുണ്ട്. എന്നാല്‍ നേതൃത്വത്തെ വിമര്‍ശിക്കുന്നതിന് എനിക്ക് താത്പര്യമില്ല. അതുകൊണ്ട് നേതൃത്വം എന്തുപറഞ്ഞാലും അനുസരിക്കും. തിരഞ്ഞെടുപ്പില്‍ മികച്ച ഫലം ഉണ്ടാക്കും. – സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക