തെരുവില്‍ പോരാടിയവരെയും അവഗണിച്ച്‌ മറ്റ് പാര്‍ട്ടികളിലെ മിടുക്കരെ തേടുന്ന ഇടപാട് ഇരിക്കുന്ന ഇടത്തെ അപമാനിക്കലാണ് എന്ന് സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന വിവാദത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. കൂട്ടുത്തരവാദിത്തം എന്നൊന്നുണ്ട്. വീണുപോകരുത്. ആര്‍പ്പ് വിളിച്ചവര്‍ കല്ലെറിയാതെയും ചേര്‍ത്തുപിടിച്ചവര്‍ ആട്ടിയോടിക്കാതെയും ഭരിക്കാനാകണം. ചെറിയ മാറ്റം പോലും മനുഷ്യര്‍ക്ക് മനസിലാകുമെന്നും ജിന്റോ പറഞ്ഞു.

എത്രപേര്‍ ഉണ്ടായിരുന്നു വിയര്‍ത്ത് പണിയെടുത്തവര്‍. തെരുവില്‍ പോരാടിയവര്‍. സര്‍വ്വ അധികാരങ്ങളില്‍ നിന്നും പത്ത് വര്‍ഷങ്ങള്‍ മാറ്റി നിര്‍ത്തപ്പെട്ടവര്‍. അതില്‍ നിന്ന് പോരായിരുന്നോ. മറ്റ് പാര്‍ട്ടികളില്‍ നിന്ന് മിടുക്കരെ തേടുന്ന ഇടപാടുകള്‍ ഇരിക്കുന്ന ഇടങ്ങളെ അപമാനിക്കലാണ്. കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരെ അപമാനിക്കലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരുപാട് അര്‍ഹരും മിടുക്കരും ഇന്നും ഇതിനകത്ത് ഉണ്ടെന്നേ. അവരെ അവഹേളിക്കരുത്. കൂട്ടത്തിലും കണ്മുന്നിലും ഉള്ളവരെ കാണാതെ ശുപാര്‍ശകളിലെ പ്രമുഖത മാത്രം കാണരുതേ. എല്ലാമറിയുന്നവര്‍ ചിലത് അറിയാതെ പോകുന്നത് ശ്രദ്ധക്കുറവ് കൊണ്ടാകാം. പക്ഷേ ശ്രദ്ധക്കുറവുകളുടെ തുടര്‍ച്ചകള്‍ ഉണ്ടായാല്‍ തക്കം പാര്‍ത്തിരിക്കുന്ന ശത്രുക്കള്‍ക്ക് അതെല്ലാം ആയുധമാകും.

ഞങ്ങളെപ്പോലുള്ളവര്‍ക്ക് എന്നും കോണ്‍ഗ്രസ് ആയിരിക്കണം. കോംപ്രമൈസുകള്‍ പോയിട്ട് കോംപ്രമൈസുകള്‍ ഉണ്ടെന്ന പൊതുജന തോന്നലുകള്‍ പോലും അതുകൊണ്ട് അസ്സഹനീയമാണ്. സങ്കടമുണ്ടാക്കല്ലേ പ്ലീസ്. എല്ലാവരും വലിയ അറിവ് ഉള്ളവരാകണമെന്നില്ല. പക്ഷേ ചെറിയ നീതി നിഷേധം പോലും മനസ്സിലാക്കാന്‍ ഏത് വ്യക്തിക്കും സാധിക്കും.സര്‍ക്കാര്‍ പല കാര്യങ്ങളിലും പാരാജയമായത് കൊണ്ട് മാത്രല്ല, സാധാരണ മനുഷ്യരെ സാമാന്യബോധം ഇല്ലാത്തവരാക്കുന്ന രീതിയിലുള്ള ന്യായീകരണം കൊണ്ട് കൂടിയാണ് സിപിഎം ഇന്നത്തെ അവസ്ഥയില്‍ എത്തിയത്. മറ്റൊരര്‍ത്ഥത്തില്‍ തോന്ന്യാസങ്ങളുടെ ന്യായീകരണമാണ് പിണറായി സര്‍ക്കാരിനെ മനുഷ്യരില്‍ നിന്ന് കൂടുതല്‍ അകറ്റിയത്.

എല്ലാമറിയാമെന്ന ധാര്‍ഷ്ട്യം മനുഷ്യരെ അകറ്റുകയേയുള്ളു. തിരുത്തിയതിനാല്‍ വന്നുപോയതിന് ഉത്തരവാദിയെ തിരഞ്ഞ് വിചാരണ ചെയ്യേണ്ടതില്ല. തെറ്റ് തിരുത്തുന്നത് മാതൃകാപരവുമാണ്. അതുകൊണ്ട് ആത്മാഭിമാനം പണയം വച്ച്‌ അന്തംകമ്മി നിലവാരത്തിലേക്ക് പോകാതെ നിഷ്‌കളങ്കപ്രവര്‍ത്തകര്‍ക്ക് നില്‍ക്കാന്‍ സാധിച്ചു. പക്ഷേ കൂട്ടുത്തരവാദിത്തം എന്നൊന്നുണ്ട്. വീണുപോകരുത്. ആര്‍പ്പ് വിളിച്ചവര്‍ കല്ലെറിയാതെയും ചേര്‍ത്തുപിടിച്ചവര്‍ ആട്ടിയോടിക്കാതെയും ഭരിക്കാനാകണം. മനുഷ്യരാണ് മനസ്സിലാകും, ചെറിയ മാറ്റം പോലും.

അധികാരം കിട്ടുമ്പോള്‍ ആര്‍ത്തുകൂടുന്നവരില്‍ പലരും കഴിഞ്ഞ പത്ത് വര്‍ഷക്കാലം കാരണഭൂതന്റെ വാഴ്ത്തുപ്പാട്ടുകാര്‍ ആയിരുന്നു. ചിലര്‍ പാതിസംഘി നിഷ്പക്ഷത തകര്‍ത്ത് അഭിനയിക്കുകയും ആയിരുന്നു. അവരല്ല ഞങ്ങള്‍ പ്രവര്‍ത്തകര്‍ ആയിരുന്നു മുദ്രാവാക്യത്തിനൊപ്പം നിന്നത്. തോറ്റപ്പോഴൊന്നും വേറെയിടം തേടിപ്പോകാത്തവരെ മറക്കല്ലേ എന്നും ജിൻ്റോ ഫേസ്ബുക്കില്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക