പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിനോടനുബന്ധിച്ച്‌ നടന്ന വാർത്താസമ്മേളനത്തില്‍ ചിരിച്ചും തമാശ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ. കോയമ്പത്തൂരില്‍ നടന്ന വാർത്താസമ്മേളനത്തിലാണ് ഉദ്യോഗസ്ഥരുടെ ലജ്ജാകരമായ പെരുമാറ്റം. കോയമ്പത്തൂർ വെസ്റ്റ് സോണ്‍ ജനറല്‍ ആർ.വി. രമ്യ ഭാരതിയും മറ്റ് ഉദ്യോഗസ്ഥരുമാണ് വാർത്താസമ്മേളനം നടത്തിയത്.

വാർത്താസമ്മേളത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കേസിന്റെ അന്വേഷണ പുരോഗതിയെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിലാണ് ഉദ്യോഗസ്ഥർ പൊട്ടിച്ചിരിച്ചത്. കേസിലെ പ്രതികളെ അതിവേഗത്തില്‍ പിടികൂടിയതിനെക്കുറിച്ച്‌ വിശദീകരിക്കുകയായിരുന്നു അവർ.വൈറലായ വീഡിയോയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥള്‍ ഉള്‍പ്പെടെ പൊട്ടിച്ചിരിക്കയും പരസ്പരം തമാശ പറയുകയും ചെയ്യുന്നത് കാണാം. വീഡിയോ വിവാദമായതോടെ വലിയ സൈബറാക്രമണമാണ് ഉദ്യോഗസ്ഥർക്ക് നേരെ ഉയരുന്നത്. ഇത്ര ക്രൂരമായ കേസിനെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ ഉദ്യോഗസ്ഥർക്ക് എങ്ങനെ ചിരിക്കാനാകും എന്നാണ് സമൂഹം ചോദിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ‍അയല്‍വാസി ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുചക്രവാഹനത്തില്‍ തട്ടിക്കൊണ്ടുപോയ ശേഷം തെങ്ങിൻതോട്ടത്തില്‍ വെച്ച്‌ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സംഭവത്തില്‍ അതിവേഗ അന്വേഷണം നടത്താൻ നിർദേശം നല്‍കിയിരുന്നു. കേസിനെതിരെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ദേശീയപാത ഉപരോധിച്ച്‌ പ്രതിഷേധിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക