അച്ചായൻസ് ഗോൾഡ് സ്വർണ്ണ വ്യാപാര ശൃംഖലയുടെ ഇരുപത്തിയഞ്ചാമത് ഷോറൂം ഇന്നു മുതൽ തിരുവല്ലയിൽ പ്രവർത്തനമാരംഭിക്കും. പ്രമുഖ താരം ലക്ഷ്മി നക്ഷത്ര ആണ് ഉദ്ഘാടന ചടങ്ങിലെ വിശിഷ്ടാതിഥി. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ലക്ഷക്കണക്കിന് രൂപയുടെ സമ്മാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപയുടെ സ്വർണം സമ്മാനമായി നൽകുന്നത് കൂടാതെ 15 ഭാഗ്യശാലികൾക്ക് 10000 രൂപ വീതം ക്യാഷ് പ്രൈസും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവല്ല ബൈപ്പാസ് റോഡിൽ പുഷ്പഗിരി സിഗ്നലിന് സമീപമുള്ള കൈമണ്ണിൽ ബിൽഡിംഗ്സിലാണ് ഷോറൂം പ്രവർത്തിക്കുക.

916 സ്വർണാഭരണങ്ങൾ വിൽക്കുമ്പോൾ തൂക്കത്തിൽ കുറവ് വരുത്താതെ തന്നെ ഏറ്റവും മികച്ച വിപണി മൂല്യം ഉപഭോക്താക്കൾക്ക് ഉറപ്പുവരുത്തിയാണ് അച്ചായൻസ് ഗോൾഡ് ബിസിനസ്സിൽ ചുവടുറപ്പിച്ചതും, വളർന്നതും. പത്തനംതിട്ട, ഇടുക്കി കോട്ടയം എറണാകുളം ജില്ലകളിലായി തിരുവല്ല ഉൾപ്പെടെ 25 ഷോറൂമുകളാണ് സ്ഥാപനത്തിനുള്ളത്.ബാങ്കിലും സ്വകാര്യ ധന ഇടപാട് സ്ഥാപനങ്ങളിലും പണയത്തിൽ ഇരിക്കുന്ന സ്വർണ്ണം തിരികെ എടുത്ത ഉയർന്ന വിലയിൽ വിൽക്കുവാനുള്ള സൗകര്യവും ഉപഭോക്താക്കൾക്കായി അച്ചായൻസ് ഗോൾഡ് ഒരുക്കുന്നുണ്ട്. ഇതുകൂടാതെ വിദേശ പഠനത്തിനോ, ജോലിക്കൊ പണം കണ്ടെത്താനായി സ്വർണം വിൽക്കുന്ന ഉപഭോക്താക്കൾക്ക് ബ്രാൻഡഡ് ട്രോളി ബാഗും വാഗ്ദാനം ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലാഭത്തിന്റെ സിംഹഭാഗവും ചാരിറ്റി പ്രവർത്തനങ്ങൾക്ക്

വിജയിച്ച യുവ ബിസിനസ് സംരംഭകൻ എന്നതിനപ്പുറം അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ മലയാളികൾക്ക് ചാരിറ്റി പ്രവർത്തകൻ എന്ന നിലയിൽ സുപരിചിതനാണ്. ബിസിനസിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ സിംഹഭാഗവും ചാരിറ്റി പ്രവർത്തനങ്ങൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കും വേണ്ടി ചിലവഴിക്കുന്ന ഇദ്ദേഹം ഇതുവരെ കോടിക്കണക്കിന് രൂപയുടെ സാമൂഹ്യ സേവനവും ചാരിറ്റി പ്രവർത്തനങ്ങളുമാണ് നടത്തിയിട്ടുള്ളത്. സമൂഹ വിവാഹവും, കോട്ടയത്ത് ദിവസേനയുള്ള സൗജന്യ ഉച്ചഭക്ഷണ വിതരണവും, അർഹരായ വ്യക്തികളെയും കുടുംബങ്ങളെയും കണ്ടെത്തി ധനസഹായം നൽകുന്നതും ഉൾപ്പെടെയുള്ള കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടാണ് ഈ യുവ സംരംഭകൻ വ്യത്യസ്തനാകുന്നതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക