കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണ വ്യാപാര ശൃംഖലകളിൽ ഒന്നായ അച്ചായൻസ് ഗോൾഡ് കട്ടപ്പനയിലും പ്രവർത്തനം ആരംഭിച്ചു. അച്ചായൻസിന്റെ 32ആം ഷോറൂം ആണ് കട്ടപ്പനയിൽ ഞായറാഴ്ച ഉദ്ഘാടനം ചെയ്തത്. ഗ്രൂപ്പ് ജനറൽ മാനേജർ ഷിനിൽ കുര്യൻറെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചത് അച്ചായൻസ് ഗ്രൂപ്പ് എംഡി ടോണി വർക്കിച്ചൻ, സിനിമ താരങ്ങളായ ശ്വേതാ മേനോൻ അനാരാജൻ എന്നിവർ ചേർന്നാണ്. ഉദ്ഘാടനം പ്രമാണിച്ച് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട 10 ഭാഗ്യശാലികൾക്ക് പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും വിതരണം ചെയ്തു. കട്ടപ്പന വെള്ളയാംകുടി റോഡ് TJK ബിൽഡിങ്ങിൽ ആണ് ഷോറൂം പ്രവർത്തിക്കുന്നത്.
പഴയ സ്വർണത്തിന് ഏറ്റവും മികച്ച വില ഉപഭോക്താക്കൾക്ക് ലഭ്യമാക്കി കൊണ്ടാണ് അച്ചായൻസ് ഗോൾഡ് ഈ രംഗത്ത് സാന്നിധ്യം ഉറപ്പിച്ചത്. സത്യസന്ധമായ ബിസിനസ് ഇടപാടുകളും, ഉടമ ടോണി വർക്കിച്ചന്റെ കാരുണ്യ പ്രവർത്തനങ്ങളുമാണ് ഗ്രൂപ്പിൻറെ വിജയരഹസ്യം എന്ന് വിലയിരുത്തപ്പെടുന്നു. ബിസിനസ് ലാഭത്തിന്റെ വലിയൊരു വിഹിതം അച്ചായൻസ് ഗ്രൂപ്പ് കാരുണ്യ പ്രവർത്തനങ്ങൾക്കായിട്ടാണ് നീക്കിവെക്കുന്നത്. അന്നദാനവും സമൂഹ വിവാഹവും ഉൾപ്പെടെയുള്ള സേവന പ്രവർത്തനങ്ങളാണ് ഇവർ നടപ്പാക്കുന്നത്.
ലക്ഷ്യം 100 ബ്രാഞ്ചുകൾ
കോട്ടയം എറണാകുളം പത്തനംതിട്ട ഇടുക്കി ആലപ്പുഴ എന്നിങ്ങനെ അഞ്ചു ജില്ലകളിലാണ് ഇപ്പോൾ ഗ്രൂപ്പിൻറെ ബിസിനസ് സാന്നിധ്യമുള്ളത്. 2026 27 സാമ്പത്തിക വർഷത്തോടെ കേരളത്തിൻറെ 14 ജില്ലകളിലുമായി 100 ഷോറൂമുകൾ പ്രവർത്തിപ്പിക്കുക എന്ന ബിസിനസ് ലക്ഷ്യവും ആയിട്ടാണ് ഇപ്പോൾ അച്ചായൻസ് ഗ്രൂപ്പ് മുന്നോട്ട് നീങ്ങുന്നത്. യുവാക്കൾ കേരളം ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ പരമാവധി ആളുകൾക്ക് മികച്ച ശമ്പത്തോടെ സംസ്ഥാനത്തു തന്നെ തൊഴിലുറപ്പാക്കുന്ന ഒരു സംരംഭമായി മാറണമെന്ന് ആഗ്രഹവും ഗ്രൂപ്പ് ജനറൽ മാനേജർ ഷിനിൽ കുര്യൻ ഞങ്ങളുടെ പ്രതിനിധിയോട് പങ്കുവെച്ചു

















