യൂട്യൂബർ സായ് കൃഷ്ണയ്‌ക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഒന്നിലധികം കുറിപ്പുകളുമായി നർത്തകിയും കലാകാരിയുമായ കലാമണ്ഡലം സത്യഭാമ. അച്ചായൻസ് ഗോള്‍ഡ് ഉടമ ടോണി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെ വിമർശിക്കുകയും ചിലത് വ്യാജമാണെന്ന് ആരോപിക്കുകയും ചെയ്തതിനെ തുടർന്നാണ് സത്യഭാമയുടെ പ്രതികരണം.സായ് കൃഷ്ണയെ സോഷ്യല്‍ അനിമല്‍ എന്ന് വിശേഷിപ്പിച്ച സത്യഭാമ, അയാള്‍ക്ക് നിരവധി നിയമവിരുദ്ധമായ പ്രവർത്തനങ്ങള്‍ ഉണ്ടെന്നും ആരോപിച്ചു. ഈ മുതുവാഴയുടെ മോന്ത കണ്ടാല്‍ എല്ലാവർക്കും മനസിലാകുമെന്നും പങ്കുവെച്ച ഒരു കുറിപ്പില്‍ പറയുന്നുണ്ട്.
സായി കൃഷ്ണയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സത്യഭാമയുടെ പ്രതികരണം. ഇവന് ഒരു മിഠായി എങ്കിലും ആർക്കേലും വാങ്ങി കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് കുറിപ്പില്‍ സത്യഭാമ ചോദിക്കുന്നു.ടോണിയെ പിന്തുണച്ചുകൊണ്ടുള്ള തന്റെ കുറിപ്പുകളില്‍, സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി മറ്റൊരാളെ സഹായിക്കാൻ സായ് കൃഷ്ണയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നും സത്യഭാമ ചോദിച്ചു. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഒന്നില്‍ കൂടുതല്‍ കുറിപ്പുകളാണ് സായ് കൃഷ്ണയ്‌ക്കെതിരെ അവർ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. അച്ചായൻസ് ഗോള്‍ഡ് ഉടമ ടോണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സത്യഭാമ ഇദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു.
ടോണിയെ വ്യക്തിപരമായി അറിയില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ നിരവധി വിഡിയോകള്‍ കണ്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. സ്വന്തം പണമെടുത്തു മറ്റൊരാളെ സഹായിക്കുന്ന ഒരാള്‍ക്ക് എത്ര വിമർശനം വന്നാലും തല താഴ്ത്തേണ്ടി വരില്ലെന്ന് സത്യഭാമ പറഞ്ഞു. ഇങ്ങനെയുള്ള മനുഷ്യരെ എന്തിനാണ് ചെളി വാരിയെറിയുന്നതെന്നും, ടോണിയെ എല്ലാവരും പിന്തുണയ്ക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു
മറ്റൊരു കുറിപ്പില്‍ സായ്‌ക്കെതിരെ അസഭ്യ വർഷമാണ് സത്യഭാമ നടത്തുന്നത്.നേരത്തെ അച്ചായൻസ് ഗോള്‍ഡ് ഉടമ ടോണിക്കെതിരെ രൂക്ഷവിമർശനവുമായി സായ് കൃഷ്ണ രം ഗത്തെത്തിയിരുന്നു. അച്ചായൻസ് ഗോള്‍ഡ് നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങള്‍ കേവലം പി.ആർ. ഗിമ്മിക്കുകളാണെന്ന ആരോപണവുമായി സായ് കൃഷ്ണ നടത്തിയത്. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ച വീട്, താൻ പാവപ്പെട്ടവർക്ക് വെച്ചുനല്‍കിയതാണെന്ന് പറഞ്ഞ് ടോണി വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം.

















