കോട്ടയം ആസ്ഥാനമായുള്ള മറ്റേ തിരുവിതാംകൂറിലെ പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഖലയായ അച്ചായൻസ് ഗോൾഡിന്റെ 29മത് ഷോറൂം വാഗമണ്ണിൽ പ്രവർത്തനമാരംഭിച്ചു. താര സംഘടനയായ അമ്മയുടെ പ്രസിഡണ്ടും പ്രമുഖ സിനിമ താരവുമായ ശ്വേതാ മേനോൻ ആണ് അച്ചായൻസ് ഗോൾഡ് എംഡി ടോണി വർക്കിച്ചനൊപ്പം ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ജനറൽ മാനേജർ ഷിനിൽ കുര്യൻറെ അധ്യക്ഷതയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
പത്തനംതിട്ട ഇടുക്കി എറണാകുളം കോട്ടയം ആലപ്പുഴ ജില്ലകളിലായി 29 ശാഖകൾ ഉള്ള അച്ചായൻസ് ഗോൾഡ് കേരളത്തിൽ തന്നെ ഏറ്റവും അധികം ശാഖകളും നെറ്റ്‌വർക്കുമുള്ള സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നാണ്. പഴയ സ്വർണം ഏറ്റവും മികച്ച വില ഉറപ്പാക്കി ഉപഭോക്താക്കളിൽ നിന്ന് തിരികെ വാങ്ങുന്നതാണ് ഇവരുടെ പ്രധാന ബിസിനസ്. ബാങ്കുകളിലെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെയും സ്വർണ്ണ പണയ വായ്പകൾ മുൻകൂർ പണം കൊടുത്തു തീർപ്പാക്കി ഉപഭോക്താവിന് സ്വർണത്തിന്റെ കമ്പോള വിലയ്ക്ക് സ്വർണ്ണം വിൽക്കുവാനുള്ള സൗകര്യവും ഇവർ ഒരുക്കുന്നുണ്ട്.
ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ വ്യക്തിത്വം കൂടിയാണ് യുവ സംരംഭകനും അച്ചായൻസ് എംഡിയുമായ ടോണി വർക്കിച്ചൻ. ബിസിനസ് ലാഭത്തിന്റെ ഒരു വലിയ വിഹിതം ഇതിനായി ഇദ്ദേഹം മാറ്റിവെക്കുന്നു. സമൂഹ വിവാഹവും, 500ലധികം ആളുകൾക്ക് പ്രതിദിനം സൗജന്യ ഭക്ഷണ വിതരണവും അശരണരും ആലംബഹീനരുമായ കുടുംബങ്ങൾക്ക് ധനസഹായവും, കുട്ടികൾക്ക് പഠന ഉപകരണങ്ങളും സ്ഥിരമായി ലഭ്യമാക്കുന്ന ഇദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ ടോണിക്കും, അച്ചായൻസിനും വലിയൊരു ആരാധകനിരയെ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തവണ നെഹ്റു ട്രോഫി വള്ളംകളിക്ക് ഇറങ്ങിയ കുമരകം ബോട്ട് ക്ലബ്ബിനെ സ്പോൺസർ ചെയ്തതും ഇദ്ദേഹമായിരുന്നു.

















