കേരളത്തിലെ പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഖലകയായ അച്ചായൻസ് ഗോൾഡ് കൂത്താട്ടുകുളത്ത് പ്രവർത്തനമാരംഭിച്ചു. അച്ചായൻസ് ഗ്രൂപ്പിൻറെ 31 മത് ഷോറൂം ആണ് കൂത്താട്ടുകുളത്ത് ഇന്നലെ (28/09/2025) ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രശസ്ത സിനിമാതാരവും താര സംഘടനയായ അമ്മയുടെ പ്രസിഡണ്ടുമായ ശ്വേതാ മേനോനും, അച്ചായൻസ് ഗോൾഡ് മാനേജിങ് ഡയറക്ടർ ടോണി വർക്കിച്ചനും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ഗ്രൂപ്പ് ജനറൽ മാനേജർ ഷിനിൽ കുര്യൻ അധ്യക്ഷത വഹിച്ചു.
കൂത്താട്ടുകുളം എം സി റോഡിൽ കെഎസ്ഇബി സബ്സ്റ്റേഷന് എതിർവശമായി കുഴലനാട്ട് ബിൽഡിംഗ്സിലാണ് ഷോറൂമിന്റെ പ്രവർത്തനം. പഴയ സ്വർണാഭരണങ്ങൾക്ക് ഏറ്റവും ഉയർന്ന വില നൽകുന്നതിനോടൊപ്പം തന്നെ ബാങ്ക് ലോണിലിരിക്കുന്ന ആഭരണങ്ങൾ പണമടച്ച് തിരികെ എടുക്കുവാനും മികച്ച വിലയ്ക്ക് വിറ്റഴിക്കുവാനുമുള്ള അവസരവും അച്ചായൻസ് ഗ്രൂപ്പ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെ മാർക്കറ്റിലെ ഏറ്റവും മികച്ച വില സ്വർണം വയ്ക്കുമ്പോൾ അവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കിയാണ് അച്ചായൻസ് ഗോൾഡ് കേരളത്തിലെ തന്നെ ഏറ്റവും വലിയ ഗോൾഡ് ബയർ ഗ്രൂപ്പായി മാറിയത്.
ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി കേരളത്തിലെ ചെറു നഗരങ്ങളിലേക്ക് കൂടി തങ്ങളുടെ സേവനങ്ങൾ എത്തിക്കുന്നതിനാണ് ആണ് അച്ചായൻസ് ഗ്രൂപ്പ് ഇപ്പോൾ മുൻഗണന നൽകുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ അച്ചായൻസ് ഗോൾഡ് പുതുതായി തുറന്ന ഏഴ് ഷോറൂമുകളിൽ കൂത്താട്ടുകുളം വാഗമൺ പാമ്പാടി കോഴഞ്ചേരി മുണ്ടക്കയം എന്നിങ്ങനെ അഞ്ചണ്ണവും ഇത്തരത്തിലുള്ള ചെറു നഗരങ്ങളിലായിരുന്നു. ചൂഷണങ്ങൾ ഇരയാകാതെ ഉപഭോക്താക്കൾക്ക് വിലവർദ്ധനവിന്റെ പരമാവധി ആനുകൂല്യം പഴയ സ്വർണാഭരണങ്ങൾ വിറ്റഴിക്കുവാൻ അതിനാൽ തന്നെ ഇവിടങ്ങളിൽ സംവിധാനം ഒരുങ്ങുന്നത് ജനങ്ങൾക്കും വലിയ രീതിയിൽ ആശ്വാസകരമാണ്.

















