ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ ശ്രദ്ധേയമായ വളർച്ച നേടിയ സ്വർണ്ണ വ്യാപാര ശൃംഖലയാണ് അച്ചായൻസ് ഗോൾഡ്. ഇടപാടുകാർക്ക് പഴയ സ്വർണത്തിന് ഏറ്റവും ഉയർന്ന മൂല്യം നൽകിയാണ് സ്വർണ്ണ വ്യാപാര വിപണിയിലെ പ്രമുഖ സാന്നിധ്യമായി മാറുവാൻ ഈ സംരംഭത്തിന് സാധിച്ചത്. കോട്ടയം ആസ്ഥാനമായ അച്ചായൻസ് ഗോൾഡ് ഇപ്പോൾ കോട്ടയം കൂടാതെ പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായി പേരെടുത്ത് കഴിഞ്ഞു.
മധ്യതിരിവിതാംകൂറിൽ മാത്രമായി ഇപ്പോൾ അച്ചായൻസ് ഗോൾഡ് എന്ന വ്യാപാര സംരംഭത്തിന് 27 ഷോറൂമുകളാണ് ഉള്ളത്. ഇവരുടെ 28മത് ഷോറൂമിന്റെ ഉദ്ഘാടനം ചിങ്ങം ഒന്ന് ഞായറാഴ്ച (17/08/2025) കോഴഞ്ചേരിയിലാണ് നടക്കുന്നത്. അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ, ജനറൽ മാനേജർ ഷിനിൽ കുര്യൻ എന്നിവർക്കൊപ്പം ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖനായിക ഭാവനയാണ് ഉദ്ഘാടനത്തിന് എത്തുന്നത്. ഉദ്ഘാടന ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ് നേതൃത്വം നൽകുന്ന ഗാനമേളയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികൾക്ക് 10000 രൂപ വീതം ക്യാഷ് പ്രൈസും നൽകുന്നുണ്ട്. കോഴഞ്ചേരി വൺവേ റോഡിലുള്ള ജെൻസിസ് ടവറിൽ ആണ് അച്ചായൻസ് ഗോൾഡിന്റെ പുതിയ ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്.
ബിസിനസ് വിജയം കൈവരിച്ച സംരംഭകൻ എന്ന നിലയിൽ മാത്രമല്ല അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ ജനങ്ങൾക്ക് സുപരിചിതനാകുന്നത്. ബിസിനസ്സിൽ നിന്നുണ്ടാകുന്ന തൻറെ ലാഭത്തിന്റെ ഒരു വലിയ ശതമാനം തുകയും ഇദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ചെലവഴിക്കുന്നത്. സമൂഹ വിവാഹവും, ദിവസവും ആയിരം പേർക്ക് സൗജന്യ ഭക്ഷണവും നൽകുന്നതിന് ഉപരിയായി സമൂഹത്തിന്റെ നാനാ തുറകളിൽ കഷ്ടതകൾ അനുഭവിക്കുന്ന ആളുകളെ കണ്ടെത്തി അവർക്ക് സാമ്പത്തിക സഹായവും ഉപജീവനമാർഗങ്ങളും സജ്ജമാക്കി കൊടുക്കുന്നതിനായി ഇദ്ദേഹത്തിന് പ്രത്യേകമായി ഒരു ടീം തന്നെ ഉണ്ട്. ബിസിനസ് ലാഭത്തിനു പുറമേ യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ നിന്ന് തനിക്ക് കിട്ടുന്ന വരുമാനവും ടോണി വർക്കിച്ചൻ ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്.


















