അതിക്രൂരമായ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ എന്ന് അന്വേഷണ ഏജൻസികള്‍ കണ്ടെത്തിയിരിക്കുന്ന വ്യക്തിയാണ് ഷെയ്ഖ് സജ്ജാദ് ഗുല്‍. ഏപ്രില്‍ 22 ന് 26 പേരെ നിഷ്കരുണം കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ചത് സജ്ജാദ് ഗുല്‍ ഉള്‍പ്പെടുന്ന സംഘടനയാണെന്ന് സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ ഇന്ത്യൻ അന്വേഷണ ഏജൻസികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കശ്മീരില്‍ ജനിച്ചുവളർന്ന 50 വയസ്സുകരാനായ ഗുല്‍ ആണ് ലഷ്കർ – ഇ -ത്വയിബയുടെ പിന്തുണയുള്ള ദ് റെസിസ്റ്റൻസ് ഫ്രണ്ടി ( ടി ആർ എഫ്) ൻറെ തലവൻ.

സജ്ജാദ് ഗുല്‍ പാകിസ്ഥാനിലെ റാവല്‍പിണ്ടി കേന്ദ്രമാക്കിയാണ് തൻറെ ഭീകരവാദ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ലഷ്കർ- ഇ- ത്വയിബയുടെ രക്ഷാകർത്വത്തിലാണ് ഗുല്‍ തൻറെ പ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിക്കുന്നതെന്ന് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്ന പേരിലും അറിയപ്പെടുന്ന ഗുല്‍ നിരവധി ഭീകരവാദ ആക്രമണങ്ങളുടെ ആസൂത്രകനായിരുന്നു എന്നാണ് പറയപ്പെടുന്നത്. 2020 നും 2024 നവും ഇടയില്‍ മധ്യ, ദക്ഷിണ കശ്മീരില്‍ നടന്ന നിരവധി ആക്രമണങ്ങളില്‍ ഗുല്ലിൻറെ പങ്ക് ആരോപിക്കപ്പെട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മധ്യ ക്ശമീരില്‍ 2023ല്‍ നടന്ന ഗ്രനേഡ് ആക്രമണം., അനന്ത്നാഗില്‍ ജമ്മുകശ്മീർ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന അപ്രതീക്ഷിത ആക്രമണം , ടണല്‍ നിർമ്മാണത്തിനിടെ നടന്ന ആക്രമണം എന്നിവയുടെ സൂത്രധാരൻ ഗുല്‍ ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഷെയ്ഖ് സജ്ജാദ് ഗുല്‍ ശ്രീനഗറില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം ബെംഗളുരുവില്‍ നിന്ന് എം ബി എയും കേരളത്തില്‍ നിന്ന് ലാബ് ടെക്നീഷ്യൻ കോഴ്സും പഠിച്ചു. അതിന് ശേഷം കശ്മീരിലേക്ക് മടങ്ങിയ ഗുല്‍ അവിടെ ഡയഗണോസ്റ്റിക് ലാബ് ആരംഭിക്കുകയും ഇതിൻറെ മറവില്‍ ഭീകരവാദഗ്രൂപ്പിനെ സഹായിക്കുകുയം ചെയ്തു.

ഭീകരവാദ സംഘടനയുടെ പ്രത്യക്ഷ പ്രവർത്തകനായിരിക്കെ ഡല്‍ഹി പൊലീസ് സെപ്ഷ്യല്‍ സെല്‍ 2002ല്‍ നിസാമുദ്ദീൻ റയില്‍വേ സ്റ്റേഷനില്‍ നിന്ന് അഞ്ച് കിലോഗ്രാം ആർ ഡി എക്സുമായി പിടികൂടിയിരുന്നു. ഡല്‍ഹിയില്‍ സ്ഫോടനപരമ്ബര നടത്താൻ ലക്ഷ്യമിട്ട് എത്തിയതായിരുന്നു എന്ന കേസില്‍ പത്ത് വർഷത്തെ തടവിന് 2003 ഓഗസ്റ്റ് ഏഴിന് ഗുല്‍ ശിക്ഷിക്കപ്പെട്ടു. ജയില്‍ മോചിതനായ ഗുല്‍ 2017 ല്‍ പാകിസ്ഥാനിലേക്ക് പോകുകയും 2019ല്‍ കശ്മീരിലേക്ക് ദ് റെസിസ്റ്റൻസ് ഫ്രണ്ട് (ടി ആർ എഫ്) എന്ന സംഘടയുമായി മടങ്ങിയെത്തുകയും ചെയ്തു. പാകിസ്ഥാനിലെത്തിയ ഗുല്ലിനെ ഐ എസ് ഐ ആണ് ലഷ്കർ- ഇ -തയ്യിബയുടെ സംഘടനയായ ടി ആർ എഫിനെ നയിക്കാനായി കണ്ടെത്തിയത് എന്ന് അന്വേഷണ ഏജൻസികള്‍ പറയുന്നു.ദേശീയ അന്വേഷണ ഏജൻസി ( എൻ ഐ എ) ഏപ്രില്‍ 2022 ന് ഗുല്ലിൻറെ തലക്ക് പത്ത ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നതായും പിടി ഐ റിപ്പോർട്ടില്‍ പറയുന്നു. പഹല്‍ഗാം സംഭവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ ഗുല്ലുമായി ബന്ധപ്പെട്ട് ചില വിവരങ്ഹള്‍ ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചതായി വാർത്ത ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക