സ്വർണ്ണം വിൽക്കാൻ എത്തുന്ന ഉപഭോക്താക്കൾക്ക് ഏറ്റവും ഉയർന്ന വില ലഭ്യമാക്കുന്ന സ്വർണ്ണ വ്യാപാര ശൃംഘലയാണ് അച്ചായൻസ് ഗോൾഡ്. ഈ പേരിന്റെയും പെരുമയുടെയും ആനുകൂല്യത്തിൽ തന്നെയാണ് മധ്യതിരുവിതാംകൂറിന്റെ സ്വർണ്ണ വ്യാപാര രംഗത്ത് സവിശേഷമായ സ്ഥാനം നേടുവാൻ ടോണി വർക്കിച്ചൻ എന്ന സംരംഭകനും അദ്ദേഹത്തിന്റെ പ്രസ്ഥാനമായ അച്ചായൻസ് ഗോൾഡിനും സാധിച്ചത്. കേരളത്തിൽ തന്നെ ഏറ്റവും ഉയർന്ന വിലയ്ക്ക് ഉപഭോക്താക്കളുടെ സ്വർണ്ണം വാങ്ങുന്ന പ്രസ്ഥാനമായി ഇവർ മാറിയതും ഇതുകൊണ്ട് തന്നെയാണ്.
ബിസിനസ് വർദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുവാൻ ചെറുകിട നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വരെ ഷോറൂമുകൾ ആരംഭിക്കുന്നതിനാണ് ഇപ്പോൾ ഈ ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കൂത്താട്ടുകുളം ഉൾപ്പെടെ ഏഴ് ഷോറൂമുകളാണ് ചെറുതും വലുതുമായ നഗരങ്ങളിൽ ഇവർ ആരംഭിച്ചത്. തിരുവല്ല, കോഴഞ്ചേരി, പാമ്പാടി, മുണ്ടക്കയം, വാഗമൺ ചെങ്ങന്നൂർ എന്നിവയാണ് മറ്റു പുതിയ ഷോറൂമുകൾ.
ബിസിനസ് വിപുലീകരണത്തോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയും മുറുകെപ്പിടിക്കുന്ന പ്രസ്ഥാനമാണ് അച്ചായൻസ് ഗോൾഡ് എന്നതും ഇവരെ വ്യത്യസ്തമാക്കുന്ന ഒരു ഘടകമാണ്. ലാഭത്തിന്റെ വലിയൊരു വിഹിതം ആതുരസേവന സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്നവരാണ് അച്ചായൻസ് ഗോൾഡ്. അന്നദാനവും സമൂഹ വിവാഹവും സംഘടിപ്പിക്കുന്നതിനൊപ്പം തന്നെ സമൂഹത്തിൻറെ താഴെക്കിടയിലുള്ള ആളുകളെ അവരുടെ ആവശ്യങ്ങളിൽ കയ്യയച്ച് സഹായിക്കുന്ന അത്താണി എന്ന നിലയിലും ഈ പ്രസ്ഥാനവും ഉടമയും ഉത്തമ മാതൃകകളാണ്.
വള്ളംകളി ഉൾപ്പെടെയുള്ള കേരളത്തിന്റെ പരമ്പരാഗത ആഘോഷ മേള രൂപങ്ങൾക്ക് ലാഭേച്ഛ നോക്കാതെ വൻ തുകകൾ സ്പോൺസർഷിപ്പ് നൽകിയും അച്ചായൻസ് ഗോൾഡ് സാമൂഹിക പ്രതിബദ്ധതയുടെ മറ്റു തലങ്ങളിലേക്കും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയ അച്ചായൻസ് ഉടമ ടോണി വർക്കിച്ചൻ തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ വരുമാനവും പൂർണമായി ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കുന്ന വ്യക്തിത്വമാണ്. സമൂഹത്തോടൊപ്പം വളരുക, സമൂഹത്തെയും തങ്ങളുടെ വളർച്ചയിൽ പങ്കാളികളാക്കുക, ബിസിനസ് വളർച്ചയുടെ ആനുകൂല്യങ്ങളിൽ പരമാവധി ഉപഭോക്താക്കൾക്കും ജീവനക്കാര്‍ക്കുമായി പങ്കുവെക്കുക എന്നിവയാണ് തങ്ങളുടെ ലളിതമായ വിജയ മന്ത്രങ്ങൾ എന്ന് ഗ്രൂപ്പ് ജനറൽ മാനേജർ ഷിനിൽ കുര്യൻ വ്യക്തമാക്കി.

















