സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലമായി ബിജെപി വിലയിരുത്തുന്ന മഞ്ചേശ്വരത്തെ എസ്‌ഐആര്‍ കണക്കുകളില്‍ നേതൃത്വത്തിന് ആശങ്കയെന്ന് റിപ്പോര്‍ട്ട്.വോട്ടര്‍ പട്ടികയില്‍ നിന്ന് ബിജെപിവോട്ടുകള്‍ നഷ്ടമായതും, യുഡിഎഫ് കൂടുതല്‍ വോട്ടർമാരെ ചേർത്തതും തിരിച്ചടിക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. കനത്ത തോല്‍വി ഉണ്ടായാല്‍ ബിജെപിയില്‍ ആഭ്യന്തര കലഹത്തിനും അത് വഴിവച്ചേക്കും.

കഴിഞ്ഞതവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 745 വോട്ടിനാണ് ജയം നഷ്ടമായത്. കേരളത്തിന്റെ അതിർത്തി മണ്ഡലമായ മഞ്ചേശ്വരത്തു നിന്നും തങ്ങള്‍ക്ക് അനുകൂലമായ 4000 ത്തോളം വോട്ടുകള്‍ എസ്‌ഐആറിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടതായാണ് വിലയിരുത്തല്‍. പല വോട്ടുകളും കർണാടകയിലേക്ക് ചേർക്കപ്പെട്ടു. മഞ്ചേശ്വരത്ത് ബിജെപി പുതുതായി ചേർത്തത് ആകട്ടെ 8000 ത്തോളം വോട്ടുകള്‍ മാത്രം. എന്നാല്‍ യുഡിഎഫ് 12000 ത്തോളം വോട്ടുകള്‍ അധികമായി ഉള്‍പ്പെടുത്തി. ഈ കണക്കുകളാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഞ്ചേശ്വരത്ത് എസ്‌ഐആറിന്റെ ഭാഗമായി വോട്ടുചേർക്കുന്നതില്‍ ജില്ല നേതൃത്വം വീഴ്ച വരുത്തിയതായാണ് സുരേന്ദ്രൻ പക്ഷത്തിന്റെ വിലയിരുത്തല്‍. ജില്ലയുടെ ചുമതലയുള്ള സി.ശ്രീകൃഷ്ണകുമാർ കാസർകോഡ് എത്തി നടത്തിയ മണ്ഡലം അവലോകന യോഗത്തില്‍ ഈ അഭിപ്രായം ചില നേതാക്കള്‍ ഉന്നയിച്ചു. എ ക്ലാസ് മണ്ഡലത്തില്‍ കനത്ത തോല്‍വി ഉണ്ടായാല്‍ ബിജെപിയില്‍ ആഭ്യന്തര തർക്കം രൂക്ഷമാകാനും ഇടയുണ്ട് . എന്നാല്‍ യുദ്ധത്തെ തുടർന്ന് പ്രവാസി വോട്ടർമാർ കൂടുതലായി എത്താത്തതിനാല്‍ യുഡിഎഫിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടാവില്ല എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ മഞ്ചേശ്വരത്ത് വിജയിച്ചു കയറാൻ സാധിക്കുമെന്നും വിലയിരുത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക