വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തമിഴ്നാട്ടില്‍ ടിവികെ മുന്നിലാണ്.ഇവിഎം എണ്ണിത്തുടങ്ങിയപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കൊളത്തൂരില്‍ പിന്നിലാണ്.അദ്ദേഹത്തിന്റെ മകൻ ഉദയനിധി സ്റ്റാലിനും പിന്നിലാണ്. 700 വോട്ടിനാണ് സ്റ്റാലിൻ പിന്നിലായിരിക്കുന്നത്.

ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയില്‍ ടിവികെ തരംഗമാണുള്ളത്. തിരുച്ചി ഈസ്റ്റില്‍ വിജയ്‌ക്കാണ് നിലവില്‍ ലീഡ്. 1600 വോട്ടിന്റെ ലീഡാണ് വിജയ്‌ക്ക് ഉള്ളത്.തെരെഞ്ഞെടുപ്പ് നിരീക്ഷകരെ ഞെട്ടിക്കുന്ന മുന്നേറ്റമാണ് തമിഴ്നാട്ടില്‍ ടിവികെ നടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

96 സീറ്റുകളില്‍ ടിവികെയും 52 സീറ്റുകളില്‍ എഐഎഡിഎംകെയുമാണ്, ഡിഎംകെയുടെ ലീഡ് അമ്പതില്‍ താഴെ സീറ്റുകളിലാണ് . വിജയ് മത്സരിച്ച രണ്ട് സീറ്റിലും മുന്നില്‍ തുടരുകയാണ്.ഡിഎംകെ നേരിടുന്നത് വൻ തിരിച്ചടിയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നേരിടുന്നത്. ലീഡ് നിലയില്‍ ഡിഎംകെ മൂന്നാം സ്ഥാനത്താണ് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക