പഹല്‍ഗാമില്‍ നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ രാജ്യമൊട്ടാകെ കണ്ണീർ പൊഴിക്കുമ്ബോള്‍ വിനോദ സഞ്ചാരികളെ കൂട്ടക്കുരുതി നടത്തിയതിന് പാകിസ്താനും ഭീകര ഗ്രൂപ്പിനും നന്ദിപറഞ്ഞ് യുവാവ്. ഝാർഖണ്ഡ് ബൊക്കാരോ സ്വദേശിയായ മൊഹമ്മദ് നൗഷാദ് ആണ് നിരപരാധികളെ കൊന്നൊടുക്കിയതിന് പാകിസ്താനും ഭീകര സംഘടനയ്‌ക്കും നന്ദി പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സന്തോഷം പ്രകടിപ്പിക്കുക മാത്രമല്ല ഭീകരരുടെ പ്രവൃത്തിയ പിന്തുണയ്‌ക്കുകയും ചെയ്തു.

നിരവധി പേർ പോസ്റ്റ് ഝാർഖണ്ഡ് പൊലീസിനെ ടാഗ് ചെയ്തു. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഝാർഖണ്ഡ് പൊലീസും ഉണർന്ന് പ്രവർത്തിച്ചു. പ്രതിയെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിഹാറിലെ മദ്രസയില്‍ പഠിച്ച നൗഷാദ്(35) ബൊക്കാരോയില്‍ പിതാവിനൊപ്പമാണ് താമസിക്കുന്നത്. ഇയാളുടെ സഹോദരൻ ദുബായിലാണ്. നേരത്തെയും പ്രകോപനപരമായ നിരവധി പോസ്റ്റുകള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ദുബായില്‍ നിന്ന് സഹോദരൻ വഴി ലഭിക്കുന്ന സിം കാർഡാണ് ഇയാള്‍ അതിന് വേണ്ടി ഉപയോഗിക്കുന്നത്.

‘നന്ദി പാകിസ്താൻ,നന്ദി ലഷ്കർ ഇ ത്വായ്ബ, അള്ളാഹു നിങ്ങളെ എന്നും അനുഗ്രഹിക്കും. അമീൻ, അമീൻ, ആർഎസ്‌എസ്,ബിജെപി, ബജ്റംഗ് ദള്‍, മാദ്ധ്യമങ്ങള്‍ ഇവരില്‍ ആരെ ലക്ഷ്യമാക്കിയാലും ഞങ്ങള്‍ ഇതിലുമേറെ സന്തോഷിക്കും’—എന്നായിരുന്നു നൗഷാദിന്റെ പോസ്റ്റ്. നിരപരാധികളായ 26 പേരാണ് പഹല്‍ഗാമില്‍ കൊല്ലപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക