കൊല്ലം റെയില്‍വെ സ്റ്റേഷനടുത്തുള്ള ഹോട്ടലില്‍ പലഹാരങ്ങളുടെ പാചകം പ്ലാസ്റ്റിക് ഉരുക്കിയ എണ്ണയില്‍. പ്ലാസ്റ്റിക്ക് ഉരുക്കിയ എണ്ണയില്‍ പലഹാരം പാചകം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ വലിയ പ്രതിഷേധം നടത്തി. തുടർന്ന് നാട്ടുകാരുടെ മുന്നില്‍ വച്ച്‌ തന്നെ ഈ എണ്ണ മറിച്ച്‌ കളയുകയും ചെയ്തു. കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി ഇത്തരത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു.

എണ്ണ ചട്ടിയിലേക്ക് ഒഴിച്ചതിന് ശേഷം അതിന്റെ പ്ലാസ്റ്റിക്ക് കവറാണ് ഉരുക്കി ഒഴിക്കുന്നത്. എണ്ണയുടെ അളവ് കൂട്ടുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്യുന്നത്. റെയില്‍വെ സ്‌റ്റേഷനിലെ കടകളില്‍ വില്‍ക്കുന്നതിന് വേണ്ടിയാണ് ഇവിടെ നിന്നും പലഹാരങ്ങള്‍ ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടികളക്കം കഴിക്കുന്ന റെയില്‍വെ സ്റ്റേഷനിലെ കടകളിലാണ് ഇവ വില്‍ക്കുന്നത്. ഇക്കാര്യത്തില്‍ റെയില്‍വെ അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കടയുടമയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കടയ്ക്ക് ലൈസൻസ് ഉണ്ടോ എന്ന് ആദ്യം പരിശോധിക്കണം. അതിന് ശേഷം കടയടപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കും. സ്ഥലത്ത് പൊലീസ് എത്തി തുടർ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക