രാജ്യ തലസ്ഥാനത്തെ കുപ്രസിദ്ധയായ ഗൂണ്ടാ സംഘാംഗമാണ് ലേഡി ഡോണ്‍ എന്നറിയപ്പെടുന്ന സിക്ര. പല ആക്രമണങ്ങളിലും സിക്രയുടെ പേര് ചര്‍ച്ചയായകാറുണ്ട്. ഇപ്പോഴിതാ സീലംപുരില്‍ 17 കാരനെ കൊലപ്പെടുത്തിയ കേസില്‍ സിക്രയെയും സംഘത്തെയും പോലീസ് പിടികൂടിയിരിക്കുകയാണ്. സീലംപുര്‍ സ്വദേശി കുനാല്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

പാല്‍ വാങ്ങാന്‍ പോയ കുനാലിനെ സിക്രയും സംഘവും ചേര്‍ന്നു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസേനാംഗങ്ങളെ വരെ സ്ഥലത്തു വിന്യസിച്ചിരുന്നു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ഉറപ്പുനല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹോളി ആഘോഷങ്ങള്‍ക്കിടെ തോക്ക് കയ്യിലേന്തി പ്രകടനം നടത്തിയതിന് അറസ്റ്റിലായ സിക്ര കൊലപാതകം നടന്നതിന് 15 ദിവസം മുന്‍പാണ് പുറത്തിറങ്ങിയത്. ജയിലില്‍നിന്നു പുറത്തിറങ്ങിയ സിക്ര തന്റെ സഹോദരനെ മര്‍ദിച്ച ലാല എന്നു പേരുള്ള യുവാവിനെ തിരഞ്ഞു നടക്കുകയായിരുന്നു. ലാലയെക്കുറിച്ചു വിവരം നല്‍കാന്‍ കുനാലിനോട് ആവശ്യപ്പെട്ടെങ്കിലും കുനാല്‍ അതിനു തയാറായില്ല. അതാണ് കൊലപാതകത്തിലേക്കു നയിച്ചത്. കുനാലിനെ സിക്ര നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും അവസരം ലഭിച്ചാല്‍ കൊലപ്പെടുത്തുമെന്നു പറഞ്ഞിരുന്നതായും പിതാവ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക