ഡല്‍ഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹർഷിത കെജ്രിവാള്‍ വിവാഹിതയായി. ഐഐടി ഡല്‍ഹിയിലെ സഹപാഠിയായിരുന്ന സംഭവ് ജെയിനാണ് വരൻ.ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ കപൂർത്തല ഹൗസില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, മുൻ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ എന്നിവരുള്‍പ്പെടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

അരവിന്ദ് സുനിത ദമ്പതികളുടെ മൂത്ത മകളാണ് ഹർഷിത. രണ്ടാമത്തെ കുട്ടി പുല്‍കിത് ഐഐടി ഡല്‍ഹിയില്‍ പഠിക്കുന്നു. ഹർഷിത 2018 ല്‍ ഐഐടി ഡല്‍ഹിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗ് പൂർത്തിയാക്കി. ഇവിടെ വെച്ചാണ് അവർ തന്റെ ജീവിത പങ്കാളിയായ ജെയിനിനെ കണ്ടുമുട്ടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിരുദം നേടിയ ശേഷം, ഗുരുഗ്രാമില്‍ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പില്‍ (ബിസിജി) അസോസിയേറ്റ് കണ്‍സള്‍ട്ടന്റായി ഹർഷിത തന്റെ കരിയർ ആരംഭിച്ചു. അടുത്തിടെ, ഭർത്താവ് ജെയിനുമായി ചേർന്ന് ‘ബേസില്‍ ഹെല്‍ത്ത്’ എന്ന സ്റ്റാർട്ടപ്പ് അവർ സ്ഥാപിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക