രു വന്യജീവി ഫോട്ടോഗ്രാഫർക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്ന് വന സൗന്ദര്യങ്ങള്‍ പകർത്താൻ അവസരം ലഭിക്കുക എന്നതാണ്. പക്ഷികള്‍, ചെറിയ മൃഗങ്ങള്‍ തുടങ്ങി വലിയ മൃഗങ്ങള്‍ വരെ, ഫോട്ടോഗ്രാഫർമാരുടെ അടുത്തേക്ക് വരുന്നതും ഇരുവർക്കും ഹൃദയസ്പർശിയായ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ മുൻപും പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ കാട്ടിലെ ഒരു ഫോട്ടോഗ്രാഫർക്ക് തന്റെ കുഞ്ഞുങ്ങളെ പരിചയപ്പെടുത്തുന്ന അമ്മ ചീറ്റയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒരു ഫോട്ടോഗ്രാഫർക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട അമ്മ ചീറ്റ ഒടുവില്‍ അതിന്റെ കുഞ്ഞുങ്ങളെ അയാള്‍ക്ക് പരിചയപ്പെടുത്തുകയാണ്. അമ്മ ചീറ്റ ആ പുരുഷനോട് വളരെ അടുപ്പത്തിലായതിന് ശേഷമാണ് തന്റെ കുഞ്ഞുങ്ങളെ പകർത്താൻ എന്നവണ്ണം ഫോട്ടോഗ്രാഫർക്ക് കാണിച്ചു കൊടുക്കുന്നത്. മനുഷ്യനില്‍ ആ മൃഗം കാണിച്ച വിശ്വാസം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടു.
ചിലർ കാട്ടുമൃഗത്തിന്റെ വിശ്വാസം നേടിയെടുക്കാൻ ഫോട്ടോഗ്രാഫർ കാണിച്ച ‘ക്ഷമ’യെ അഭിനന്ദിച്ചു.റെഡ്ഡിറ്റില്‍ ‘RealRock_n_Rolla’ എന്ന ഹാൻഡില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം 11,000-ത്തിലധികം വോട്ടുകള്‍ നേടി. “അമ്മ ചീറ്റ തന്റെ കുഞ്ഞുങ്ങള്‍ക്ക് ഒരു ഫോട്ടോഗ്രാഫറെ പരിചയപ്പെടുത്തുന്നു” എന്നാണ് പോസ്റ്റിന് താഴെ എഴുതിയത്.

















