കർമ്മന്യൂസ് ഓണ്‍ലൈൻ ചാനലിൻ്റെ എംഡി വിൻസ് മാത്യൂ അറസ്റ്റില്‍. മൂന്ന് കേസുകളിലാണ് അറസ്റ്റ്. വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് സൈബർ പൊലീസ് ഇറക്കിയിരുന്നു.ഓസ്ട്രേലിയലില്‍ നിന്നും രാവിലെ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍വച്ചാണ് വിൻസിനെ പിടികൂടിയത്.

കളമശ്ശേരി സ്ഫോടനം ഉണ്ടായ സമയത്ത് സ്ഫോടനത്തെ പിന്തുണച്ച്‌ കർമ്മ ന്യൂസില്‍ വാർത്ത കൊടുത്തിരുന്നു. ഇതിനെതിരെ പരാതി വന്നിരുന്നു. ഇതില്‍ വിൻസിനെതിരെ സൈബർ പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ തട്ടിപ്പ് നടന്നു എന്നായിരുന്നു മറ്റൊരു വാർത്ത. ഇതിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓസ്ട്രേലിയലില്‍ നിന്നും രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് സൈബർ പൊലീസിന് കൈമാറുകയായിരുന്നു. കേസില്‍ ചോദ്യം ചെയ്തതിന് ശേഷം വിൻസിനെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക