ആറ്റിങ്ങലില്‍ കെഎസ്‌ആർടിസി ബസില്‍ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി മൂന്നുപേർ പിടിയില്‍. ചിറയിൻകീഴ് സ്വദേശി സുമേഷ് (28), കഠിനംകുളം സ്വദേശി ജിഫിൻ (29), പാലക്കാട് സ്വദേശി അനു (32) എന്നിവരാണ് എംഡിഎംഎ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടയില്‍ അറസ്റ്റിലായത്.51 ഗ്രാം എംഡിഎംഎയാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്.
ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎംഎ കടത്താൻ ശ്രമിക്കുന്നെന്ന് ഡാൻസാഫിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ആറ്റിങ്ങല്‍ കെഎസ്‌ആർടിസി ബസ് സ്റ്റേഷനില്‍വച്ചാണ് ഇവർ പിടിയിലായത്. പ്രതികളെ ആറ്റിങ്ങല്‍ പോലീസിന് കൈമാറി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















