പച്ചക്കറി കടയില്‍ നിന്നും കഞ്ചാവും തോക്കുകളും പിടിച്ചെടുത്തു. മലപ്പുറത്താണ് നാട്ടുകാരെ ഞെട്ടിപ്പിച്ച സംഭവം നടന്നത്.മണ്ണാർമല സ്വദേശി ഷറഫുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം വെട്ടത്തൂരിലെ പച്ചക്കറി കടയില്‍ നിന്നാണ് പിടികൂടിയത്.
ഒന്നരക്കിലോ കഞ്ചാവും രണ്ട് തോക്കുകളും തിരകളും പിടിച്ചെടുത്തു. ഒരു തോക്ക് കടയില്‍നിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തില്‍നിന്നുമാണു കണ്ടെത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫും മേലാറ്റൂർ പോലീസും ചേർന്നാണ് പിടികൂടിയത്. വെട്ടത്തൂർ ജംഗ്ഷനിലെ കടയില്‍ പോലീസ് പരിശോധയിലാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് നാർക്കോട്ടിക് സെല്ലിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തില്‍ മേലാറ്റൂർ പൊലീസാണ് പരിശോധന നടത്തിയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















