ചങ്ങരംകുളത്ത് നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിയാനൂർ അരുവായില്‍ അസറിന്റെ ഭാര്യ അസ്ന (20) ആണ് മരിച്ചത്.ചങ്ങരംകുളം ടിപ്പു നഗർ കുറ്റിപ്പുള്ളിയില്‍ ഷംസുദ്ദീന്റെയും നദീറയുടെയും മകളാണ്.
രണ്ടുദിവസം മുൻപാണ് അസ്ന സ്വന്തം വീട്ടിലെത്തിയത്. ശനിയാഴ്ച വീടിന്റെ മുകളിലത്തെ കിടപ്പുമുറിയില്‍ അസ്നയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആറുമാസം മുൻപായിരുന്നു അസ്നയുടെയും അസറിന്റെയും വിവാഹം കഴിഞ്ഞത്. ഭർത്താവ് അസർ എടപ്പാളിലെ ഒരു ഇലക്‌ട്രിക്കല്‍ കടയിലെ ജീവനക്കാരനാണ്. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കബറടക്കം ഇന്ന് നടക്കും.

















