മലപ്പുറം കോട്ടക്കല്‍ പാലപ്പുറ മഖാമിലെ നേര്‍ച്ചപ്പെട്ടി കൊള്ളയടിച്ച മോഷ്ടാവ് പിടിയില്‍. ബാലുശ്ശേരി സ്വദേശി മുജീബ് എന്ന പൂനൂര്‍ മുജീബിനെ കോട്ടക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു.സ്ഥിരം മോഷ്ടാവാണ് പ്രതി.
എട്ടോളം പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷക്കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു മോഷണം. നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന്, നിസ്കാര മുസല്ലയില്‍ പണം കെട്ടികൊണ്ടുപോവുകയായിരുന്നു. ഇതിന്‍റെ സിസിടിവി പൊലീസിന് ലഭിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ മഖാമിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















