പല തവണ വിലക്കിയിട്ടും വീണ്ടും കഞ്ചാവ് വില്‍പ്പന തുടർന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.പുള്ളിപ്പാറ സ്വദേശി റിജീഷിനെയാണ് നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

കഞ്ചാവ് വില്‍പ്പന നടത്തിയ ശേഷം തിരികെ വീട്ടിലേക്ക് വരും വഴിയാണ് നാട്ടുകാരില്‍ ചിലർ ഇയാളെ തടഞ്ഞു വെച്ചതും പോലീസിനെ വിളിച്ചതും.തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി ഇയാള്‍ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇയാളെ നാട്ടുകാർ ചേർന്ന് പിടികൂടുന്നതിന്റെ ദൃശ്യങ്ങളും കണ്ടെടുത്ത കഞ്ചാവിന്റെ ദൃശ്യങ്ങളുമടക്കം പുറത്തുവന്നിരുന്നു. പല തവണ നാട്ടുകാർ കഞ്ചാവ് ഇടപാട് അവസാനിപ്പിക്കണമെന്ന് ഇയാളോട് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അനുസരിക്കാൻ കൂട്ടാക്കിയില്ലെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. തുടർന്നായിരുന്നു ഇയാളെ പിടികൂടാൻ നാട്ടുകാർ തന്നെ സ്വമേധയാ മുന്നോട്ട് വന്നതും പൊലീസിന് കൈമാറിയതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക