ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലീങ്ങള്‍ക്കാണെന്ന പരാമർശവുമായി സിപിഎം ഏരിയ കമ്മിറ്റിയംഗം.ഫെയ്സ് ബുക്ക് കമന്‍റിലൂടെ മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം.ജെ. ഫ്രാൻസിസാണ് വിവാദ പരാമർശം നടത്തിയത്. കെ.ടി. ജലീലിന്‍റെ വിവാദ പ്രസംഗത്തിന്‍റെ വീഡിയോക്ക് കീഴിലായിരുന്നു ഫ്രാൻസിസിന്‍റെ കമന്‍റ്.
“ഈ സമൂഹത്തില്‍ ഏറ്റവുമധികം ക്രിമിനല്‍ സ്വഭാവം ഉള്ളത് മുസ്ലിംങ്ങള്‍ക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റു ചെയ്താലും പള്ളിയില്‍ പോയി 5 നേരം പ്രാർഥിച്ചാല്‍ മതി. അതുപോലെ എല്ലാ വർഷവും നോമ്ബ് നോറ്റ് പകല്‍ മുഴുവൻ ഉമിനീര് രാത്രി നല്ല ഭക്ഷണവും കഴിച്ച് ഉറങ്ങിയാല്‍ ഒരു വർഷക്കാലം പ്ലാൻ ചെയ്ത കുറ്റങ്ങള്‍ക്ക് പോരായ്മകളും പരിഹാരങ്ങളും ഉണ്ടാകും എന്നാണ് മതപുരോഹിതന്മാർ പഠിപ്പിക്കുന്നത്.” ഇതായിരുന്നു കമന്‍റ്. സംഭവം വിവാദമായതിനു പിന്നാലെ കമന്‍റ് ഡിലീറ്റ് ചെയ്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















