ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പാക്കിസ്ഥാൻ പട്ടാളക്കാരേ ആക്രമിച്ച് വധിക്കുന്ന വീഡിയോ പുറത്ത് വിട്ടു. ബലൂചിസ്ഥാനിലെ നോഷ്കിയില്‍ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ബലൂച് ലിബറേഷൻ ആർമി നടത്തിയ മാരകമായ ആക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങള്‍.
അക്രമണത്തിന്റെ അനന്തരഫലങ്ങള്‍ കാണിക്കുന്ന വീഡിയോകളാണ് ബലൂചി ഗ്രൂപ്പിന്റെ മാധ്യമ വിഭാഗമായ ഹക്കല്‍ പുറത്തുവിട്ടത്. ആക്രമണത്തില്‍ 90 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി ബിഎല്‍എ അവകാശപ്പെടുന്നു.ബിഎല്‍എയുടെ മജീദ് ബ്രിഗേഡും സ്പെഷ്യല്‍ യൂണിറ്റ് ഫത്തേ സ്ക്വാഡും രക്ഷൻ മില്ലിന് സമീപമുള്ള ആർസിഡി ഹൈവേയില്‍ എട്ട് ബസുകളുടെ ഒരു വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ആക്രമിക്കുകയായിരുന്നു.
വാഹനത്തില്‍ ഘടിപ്പിച്ച ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (വിബിഐഇഡി) ഉപയോഗിച്ച് ആക്രമണം നടത്തി. സ്ഫോടനത്തില്‍ ഒരു ബസ് തകർന്നതായും മറ്റ് ബസുകളില്‍ ഉണ്ടായിരുന്ന സൈനീകരേ വധിച്ചതായും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പറയുന്നു. പാക്കിസ്ഥാൻ പട്ടാളത്തിനു സ്വന്തം രാജ്യത്ത് കാലുകുത്താൻ വയ്യാത്ത അവസ്ഥയാണ് വ്യക്തമാകുന്നത്.





