സംസ്ഥാനത്തെ സ്കൂള്‍ കുട്ടികളുടെ സ്കോളർഷിപ്പിലും പ്രൈസ് മണിയിലും കടം പറഞ്ഞ് സർക്കാർ. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്‍പി, യുപി വിഭാഗം വിദ്യാർഥികള്‍ക്കുള്ള എല്‍എസ്‌എസ്, യുഎസ്‌എസ് സ്കോളർഷിപ്പ് തുക കുടിശികയായിട്ട് വർഷങ്ങള്‍.2017 മുതല്‍ ഈ സ്കോളർഷിപ്പ് തുക കുടിശികയാണ്. ഇത്തരത്തില്‍ 2024 വരെ 4.74 കോടി രൂപയാണ് എല്‍എസ്‌എസ് യുഎസ്‌എസ് മത്സരപ്പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്ക് നല്കാനുള്ളത്.

നിയമസഭയില്‍ നല്കിയ രേഖയില്‍ പൊതുവിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.ഇതില്‍ എല്‍എസ്‌എസ് സ്കോളർഷിപ്പായി 2,10,72,000 രൂപയും യുഎസ്‌എസ് സ്കോളർഷിപ്പായി 2,63,56,500 രൂപയുമാണ് നല്കാനുള്ളത്. കൂടാതെ ഈ അധ്യയന വർഷത്തില്‍ എല്‍എസ്‌എസ് സ്കോളർഷിപ്പിന് അർഹരായ 14747 വിദ്യാർഥികള്‍ക്കും യുഎസ്‌എസ് സ്കോളർഷിപ്പില്‍ ഇടം നേടിയ 4856 വിദ്യാർഥികള്‍ക്കും നല്കാനുള്ള തുക കൂടി ഉള്‍പ്പെടുത്തുന്പോള്‍ കുടിശിക മൂന്നു കോടിക്കു മുകളിലെത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയവർക്കുള്ള ഒറ്റത്തവണ സ്കോളർഷിപ്പ് തുകയില്‍ 2023-24 അധ്യയന വർഷത്തെ 80,14, 000 രൂപ കുടിശികയാണ്. ഇതോടൊപ്പം ഈ വർഷത്തെ തുക കൂടി കൂട്ടുന്പോള്‍ കലോത്സവകുടിശികയും കോടികള്‍ക്കു മുകളിലാവും. സ്കൂള്‍ കായികതാരങ്ങള്‍ക്കു മാത്രമാണ് ആശ്വാസം .2024-25 അധ്യയന വർഷം വരെയുള്ള തുക നല്കി.

വർഷം: എല്‍എസ്‌എസ് | യുഎസ്‌എസ്

  • 2017: 27,000 | കുടിശികയില്ല
  • 2018: 2,33,000 | 1,18,500
  • 2019: 5,69,000 | 3,72,000
  • 2020: 20,76,000 | 6,07,500
  • 2021: 37,07,000 | 11,35,500
  • 2022: 36,96,000 | 77,71,500
  • 2023: 40,97,000 | 1,25,62,500
  • 2024 66,67,000 | 37,89,000
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക