ചേർത്തലയില്‍ ഡിവൈഎഫ്‌ഐ-സിപിഎം നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.ചേര്‍ത്തല എക്സറെ ജങ്ഷനിലെ ഹോട്ടലില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. ഹോട്ടലിലെ മേശ തുടയ്ക്കുമ്ബോള്‍ ഇവര്‍ക്കുമേല്‍ വെള്ളം വീണെന്ന് പറഞ്ഞായിരുന്നു തര്‍ക്കം.

ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ ഇതിനെചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തി.തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരും സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും തമ്മില്‍ അടിയായത്. ചേര്‍ത്തല എക്സറെ ജങ്ഷനിലെ മധുവിന്‍റെ കടയില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്‍റ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്‍റെ മകൻ, മുൻ ലോക്കല്‍ സെക്രട്ടറി എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്. സംഘർഷത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരും അഭിഭാഷകരാണ്.

https://youtu.be/xBl4OEy09WA?si=dTpM8Z_wdF0IU_IE
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക