നെടുമ്ബാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 44 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേർ പിടിയില്‍.മുംബൈ സ്വദേശിനികളായ സഫ റാഷിദ്, ഷസിയ അമർ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.
തായ് എയർവേയ്‌സ് വിമാനത്തില്‍ ബാങ്കോക്കില്‍ നിന്നാണ് ഇവർ കൊച്ചിയില്‍ എത്തിയത്. ഇവരുടെ പക്കല്‍ നിന്നും ഒന്നര കിലോ കഞ്ചാവാണ് പിടികൂടിയത്.സഫയുടെ കൈവശം 754 ഗ്രാം കഞ്ചാവും ഷസിയയുടെ പക്കല്‍ 750 ഗ്രാം കഞ്ചാവുമാണ് ഉണ്ടായിരുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
നെടുമ്ബാശ്ശേരിയിലെത്തിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് വിശദമായി പരിശോധിക്കുകയായിരുന്നു. ബാഗേജില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവ് കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരെയും അങ്കമാലി കോടതിയില്‍ ഹാജരാക്കി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















