മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ കരുതല്‍ തടങ്കലിലാക്കാന്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടു. കിളികൊല്ലൂര്‍ കല്ലുംതാഴം വയലില്‍ പുത്തന്‍വീട്ടില്‍ അജു മണ്‍സൂര്‍ (26) ആണ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സ്റ്റേഷനു മുന്നില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യയോടൊപ്പമാണ് പ്രതി രക്ഷപ്പെട്ടത്.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍ച്ചയായി ഉള്‍പ്പെട്ട പ്രതിയാണ് അജു. പ്രതിയെ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ എന്‍ഡിപിഎസ് (പിറ്റ് എന്‍ഡിപിഎസ്) നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കുന്നതിനായി പോലീസ് കസ്റ്റഡിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അറസ്റ്റിന്റെ ഫോമുകളില്‍ പ്രതിയെക്കൊണ്ട് ഒപ്പിടീപ്പിച്ചുകൊണ്ട് ഇരിക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച്‌ സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ ഇയാള്‍ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് ഓടുകയും കിളികൊല്ലൂര്‍ സ്റ്റേഷന് മുന്നില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യയുടെ വണ്ടിയിലേക്ക് ചാടിക്കയറുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്റ്റേഷന് മുന്‍വശത്തെ റോഡില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യ ബിന്‍ഷയോടൊപ്പം പ്രതി രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി രാത്രിവൈകിയും പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എംഡിഎംഎ കേസില്‍ ബിന്‍ഷയും നേരത്തേ പോലീസ് പിടിയിലായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക