വ്യാജ കരാർ ഉണ്ടാക്കി വൈദികനും സംഘവും തട്ടിയത് 30 ലക്ഷം രൂപ. കാസർകോട് മൂളിയാർ സ്വദേശി സതീശനില്‍ നിന്നുമാണ് 30 ലക്ഷം രൂപ തട്ടിയെടുത്തത്.പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വൈദികൻ അടക്കം നാലുപേർ പിടിയില്‍.

മൂവാറ്റുപുഴ മേക്കടമ്ബ് മൂലങ്കുഴി വീട്ടില്‍ 66 കാരനായ ഫാ. ജേക്കബ് മൂലങ്കുഴി, കൊച്ചി പോണേക്കര ചങ്ങാടംപൊക്ക് നികർത്തില്‍ വീട്ടില്‍ 58 കാരനായ പൊന്നപ്പൻ, പോണേക്കര സൗപർണിക വീട്ടില്‍ 45 കാരനായ ഷൈജു പി.എസ്, തൃക്കാക്കര മരോട്ടിച്ചുവട് മുക്കുങ്ങല്‍ വീട്ടില്‍ 54 കാരനായ എം.ടി. ഷാജു എന്നിവരാണ് പിടിയിലായത്. ജില്ല സെൻട്രല്‍ എ.സി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടപ്പള്ളി പോണേക്കര ഭാഗത്ത് തൃപ്പൂണിത്തുറ സ്വദേശി ബിന്ദു ഷാജി എന്നയാളുടെ പേരിലുള്ള 80 ലക്ഷം രൂപ വിലയുള്ള വീട് ഫാ. ജേക്കബ് മൂലങ്കുഴി 50 ലക്ഷം രൂപയുടെ ചെക്ക് നല്‍കി കരാർ ചെയ്തു. പണത്തിന് അത്യാവശ്യം ഉണ്ടെന്നുപറഞ്ഞ് ഇതേ വീട് കാസർകോട് സ്വദേശി സതീശന് 45 ലക്ഷം രൂപക്ക് തരാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ചു. വ്യാജ കരാറുണ്ടാക്കി ഇയാളില്‍നിന്ന് പ്രതികള്‍ 30 ലക്ഷം കൈക്കലാക്കുകയായിരുന്നു. എളമക്കര എസ്.എച്ച്‌.ഒ ഹരികൃഷ്ണന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക