പാലാ : യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷികളായ ശരത് ലാൽ, കൃപേഷ്, ശുഹൈബ് എന്നിവരുടെ അനുസ്മരണവും, പുഷ്പാർച്ചനയും, പാലാ കുരിശുപള്ളി കവലയിൽ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ആൽവിൻ അലക്സ് ഇടമനശ്ശേരിൽ അധ്യക്ഷത വഹിച്ചു. കോട്ടയം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം സമ്മേളനം ഉത്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് നേതാക്കളായ ആന്റോച്ചൻ ജെയിംസ്, റോബി ഊടുപുഴ, ജേക്കബ് അൽഫോൻസാ ദാസ്, തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ്, കിരൺ മാത്യു, ബിബിൻ മറ്റപ്പള്ളി, ജോബിഷ് ജോഷി, ഗോകുൽ ജഗനിവാസ്, അക്ഷയ് തെങ്ങുംപള്ളി, മെൽവിൻ ജോസ്, അഭിജിത്ത് ആർ, വിഷ്ണു കൂടപ്പുലം, ജസ്റ്റിൻ കടനാട്, നീനു മാത്യു, കോൺഗ്രസ് നേതാക്കളായ സാബു എബ്രഹാം,മനോജ് ആർ തുടങ്ങിയവർ പ്രസംഗിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















